
ന്യൂഡല്‍ഹി: തന്നെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് തുറന്ന്പറഞ്ഞ് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. മന്മോഹന് സിങിനെ രാഷ്ട്രപതിയും തന്നെ പ്രധാനമന്ത്രിയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തിരഞ്ഞെടുക്കുമെന്ന പ്രതീക്ഷ ആയിരുന്നു തനിക്കുണ്ടായിരുന്നതെന്ന് മുന്‍ രാഷ്ട്രപതി പറയുന്നു.
1996 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തെക്കുറിച്ച് അദേഹമെഴുതിയ 'ദി കോയലി്യേഷന് ഇയേഴ്സ്' എന്ന പുസ്തകത്തിലാണ് പുതിയ തുറന്നുപറച്ചിലുകള്‍. 1996 മുതല്‍ തന്നെ രാഷ്ട്രപതി ആയി തിരഞ്ഞെടുക്കപ്പെടുന്നതു വരെയുള്ള രാഷ്ട്രീയ പ്രവര്‍ത്തന കാലഘട്ടമാണ് പുസ്തകത്തില്‍. 2012 ലാണ് പുതിയ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാനായി സോണിയാഗസന്ധിയുമായി ചര്‍ച്ച നടന്നത്. സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പറയുന്ന ഭാഗത്താണ് തന്നെ പ്രധാനമന്ത്രിയാക്കുമെന്ന സൂചനകള്‍ സോണിയാഗാന്ധി നല്‍കിയിരുന്നുവെന്ന് പറഞ്ഞുവെയ്ക്കുന്നത്.
2012 ജൂണ്‍ രണ്ടിന് വൈകിട്ടായിരുന്നു ആ കൂടിക്കാഴ്ച. അതില്‍ പല പേരുകളും, ലഭിക്കാവുന്ന പിന്തുണയും സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്തു. അതില്‍ താനാണ് രാഷ്ട്രപതിയാകാന്‍ യോഗ്യനെന്ന് സോണിയ അഭിപ്രായപ്പെട്ടു. എന്നാല്‍ തനിക്കൊപ്പം മറ്റൊരു പേരു കുടി പറയാന്‍ സോണിയ ആവശ്യപ്പെട്ടിരുന്നു. കാരണം യുപിഎ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയെന്ന നിലയിലെ പങ്ക് എടുത്തു പറഞ്ഞായിരുന്നു മറ്റൊരു പേരു കൂടി പറയാന്‍ ആവശ്യപ്പെട്ടത്. അതോടെ തന്നെ പ്രധാനമന്ത്രിയാക്കുമെന്നായിരുന്നു തന്റെ പ്രതീക്ഷ. എന്നാല്‍ ഏതു ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയാറാണെന്ന് ആ കൂടിക്കാഴ്ചയില്‍ താന്‍ അറിയിച്ചിരുന്നുവെന്നും പ്രണബ് പറയുന്നു.
ആ കൂടിക്കാഴ്ചയ്ക്കുശേഷം മന്മോഹന് സിങിനെ രാഷ്ട്രപതിയും, തന്നെ പ്രധാനമന്ത്രിയും ആക്കുമെന്നായിരുന്ന പ്രതീഷയിലാണ് താന്‍ മടങ്ങിയത് എന്ന് പ്രണബ് ഓര്‍മ്മിക്കുന്നു. ഈ സാഹചര്യം നിലനില്‍ക്കെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഇടപെടലോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നും പറയുന്നു.
1999ലെ കോണ്‍ഗ്രസിലെ കലാപത്തിനു പിന്നില്‍ ശരദ്പവാറിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വ മോഹമായിരുന്നു വെന്നും പ്രണബ് കുറ്റപ്പെടുത്തുന്നു. അതേസമയം, പ്രധാനമന്ത്രിയാകാന്‍ തന്നേക്കാള്‍ യോഗ്യന്‍ പ്രണബ് മുഖര്‍ജി ആയിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെ തുറന്നുപറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എന്റേതായിരുന്നില്ലെന്നും മന്‍മോഹന്‍സിങ് പറഞ്ഞു. സീതാറാം യെച്ചൂരി, രാഹൂല്‍ ഗാന്ധി, തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ചയാണ് പുസ്തകം പ്രകാശനം ചെയ്തത്.






