
പട്ന: ഇന്ത്യ ഇനി പാമ്പാട്ടികളുടെ നാടായി അല്ല മറിച്ച് ലോകത്തിന്‍െ്റ ഐടി ഹബ്ബായി അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. പട്ന സര്‍വകലാശാലയുടെ ശതാബ്ദി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
രാജ്യത്തെ ഐടി വ്യവസായം ലോകതലത്തില്‍ ഇന്ത്യയ്ക്കുണ്ടായിരുന്ന പാമ്പാട്ടികളുടെ നാടെന്ന വിശേഷണം മാറ്റിയെന്ന് മോഡി അഭിപ്രായപ്പെട്ടു. ഒരിക്കല്‍ ഒരു വിദേശി എന്നോട് ചോദിച്ചത് നിങ്ങളുടേത് ഇപ്പോഴും പാമ്പാട്ടികളുടെ നാടു തന്നെയാണോ? എന്ന് അതിന് ഞാന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. മുമ്പ് ഞങ്ങള്‍ പാമ്പുകളുമായി കളിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മൗസുകളുമായാണ് തങ്ങള്‍ കളിക്കുന്നത്. രാജ്യത്തിന്‍െ്റ ഈ മാറ്റത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
നിതീഷ് കുമാര്‍ എന്‍ഡിഎയില്‍ ചേര്‍ന്നതിനു ശേഷമുള്ള മോഡിയുടെ ആദ്യ ബിഹാര്‍ സന്ദര്‍ശനമായിരുന്നു ഇത്. ബിഹാറിന്െ്റ വികസനത്തിന് കേന്ദ്രത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. 2022 ഓടെ ഇന്ത്യയതിലെ വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ബിഹാറിനെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും മോഡി പറഞ്ഞു.
3031 കോടിയുടെ നാലു ദേശീയപാത പദ്ധതികള്‍ ഉള്‍പ്പെടെ 3700 ഓളം കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രഖ്യാപനവും മോഡി നടത്തി.






