
കൊച്ചി: നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി മരിച്ച കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് അഡ്വക്കേറ്റ് സി.പി ഉദയഭാനുവിനെ മാറ്റണമെന്ന് പോലീസ്. ചാലക്കുടിയിലെ വസ്തു ഇടപാട് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ ഉദയഭാനുവിനെ പ്രതിചേര്‍ത്തതിനെ തുടര്‍ന്നാണ് പോലീസ് നടപടി. ഉദയഭാനുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പോലീസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി.
നെഹ്റു കോളജില്‍ മരിച്ച ജിഷ്ണുവിന്റെ വീട്ടുകാരുടെ കൂടി ആവശ്യപ്രകാരമായിരുന്നു ഉദയഭാനുവിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. എന്നാല്‍ വിവാദമായ രാജീവ് വധക്കേസില്‍ ഉദയഭാനുവിനെ പ്രതിചേര്‍ത്തതോടെ ഇദ്ദേഹത്തെ മാറ്റണമന്നാണ് പോലീസ് നിലപാട്. രാജീവ് വധക്കേില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. ഈ കേസില്‍ ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ചോദ്യം ചെയ്യാന്‍ പോലീസിന് അനുമതി നല്‍കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ജനുവരി ആറിനാണ് പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു മരിച്ചത്. കോപ്പിയടി ആരോപിച്ച് കോളജ് അധികൃതര്‍ പീഡിപ്പിച്ചതില്‍ മനംനൊന്ത് ജിഷ്ണു ജീവനൊടുക്കുകയായിരുന്നു. ഏറെ വിവാദമായ കേസില്‍ ഉദയഭാനു പബ്ലിക് പ്രോസിക്യൂട്ടറായി വരണമെന്നത് ജിഷ്ണുവിന്റെ കൂടുംബത്തിന്റെ കൂടി ആവശ്യമായിരുന്നു.







Comments