
ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശാലസഖ്യത്തിന് നീക്കം. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിശാലസഖ്യം രൂപവത്കരിക്കാനാണ് നീക്കം ശക്തമാകുന്നത്.
ജനതാദള്‍ യുണൈറ്റഡ് നേതാവ് ഛോട്ടു വാസവ, പാടിതര്‍ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍, ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍, ദളിത് പ്രവര്ത്തകന് ജിഗ്നേഷ് മേവാനി ഉള്‍പ്പെടെയുള്ളവരുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ആരംഭിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വിശാല സഖ്യ രൂപീകരണം മൂന്‍നിര്‍ത്തി മാത്രമേ സീറ്റ് വിഭജനം ഉള്‍പ്പെടെ നടക്കുവെന്ന് ഗുജറാത്തിലെ കോണഗ്രസ് നേതാവ് പറയുന്നു.
രാഹുല്‍ ഗാന്ധിയുടെ അടുത്ത ഗുജറാത്ത് സന്ദര്‍ശനത്തോടെ വിശാല സഖ്യത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനമാകുമെന്നാണ് സൂചനകള്‍. അടുത്ത മാസം ആദ്യ വാരത്തോടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനത്തിനായി ദക്ഷിണ ഗുജറാത്തില്‍ എത്തും.






