
ലക്നൗ: അയോദ്ധ്യയില്‍ വീണ്ടും രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി വിശ്വഹിന്ദു പരിഷത്ത്. നിര്‍മ്മാണം സജീവമാക്കാനായി അയോദ്ധ്യയില്‍ കല്ലുകള്‍ എത്തിച്ചു തുടങ്ങി.
രാമക്ഷേത്ര നിര്‍മ്മാണത്തിന് മൂന്ന് ട്രാക്കുകളിലായാണ് കല്ലുകള്‍ അയോദ്ധ്യയിലെത്തിച്ചിരിക്കുന്നത്. ഗുജറാത്ത്, രാജസ്ഥാന് എന്നിവിടങ്ങില്‍ നിന്ന് ശില്പികളെ എത്തിച്ച് രാമക്ഷേത്ര നിര്‍മ്മാണം സജീവമാക്കാനാണ് വിഎച്ച്പിയുടെ നീക്കം. ഇതു സംബന്ധിച്ച് അടുത്തമാസം 24 ന് കര്‍ണാടകയിലെ ഉഡുപ്പിയില്‍ ചേരുന്ന വിഎച്ച്പി സമ്മേളനത്തില്‍ ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
അതേസമയം, അയോദ്ധ്യയില്‍ സരയൂ നദീതീരത്ത് 196 കോടി രൂപ മുടക്കില്‍ 100 മീറ്റര്‍ ഉയരത്തില്‍ ശ്രീരാമ വിഗ്രഹം സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ദീപാവലി ആഘോഷങ്ങള്‍ക്കായി ഇന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോദ്ധ്യയില്‍ എത്തിയിരുന്നു.






