
ഭുവനേശ്വര്‍: ഓഡീഷയിലെ ബാലാസുര്‍ ജില്ലയിലെ ബഹാബല്പൂരില് പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ 8 പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്. അപകട കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് വിവരമുണ്ടെങ്കിലും ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച പടക്ക നിര്‍മ്മാണശാലയിലാണ് ദുരന്തം ഉണ്ടായത്. പടക്ക നിര്‍മാണശാല ഉടമയുടെ മകനും സ്ഫോടനത്തില്‍ മരിച്ചു. സംഭവം നടക്കുമ്പോള്‍ 12 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തകരും പ്രാദേശിക അധികാരികളും സ്ഥലത്ത് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നുണ്ട്. പോലീസ് പരിശോധന നടത്തിവരികയാണ്. അഞ്ച് പേര് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആസ്പത്രിയിലേക്ക് കൊണ്ടുപോവും വഴിയാണ് മറ്റുള്ളവര്‍ മരിച്ചത്.






