More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്: ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു

Authored by Web Desk | Last updated: 28 Jun 2026, 10:50 AM | 1 min read

Print
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്: ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പും ആവശ്യങ്ങളും തള്ളിക്കൊണ്ട്, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ഉൾപ്പെടുത്തിയ ധനബില്ലിന്റെ കരട് സർക്കാർ പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നിന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിലാണ് ബജറ്റ് പ്രഖ്യാപനം അതേപടി നിലനിർത്തിയിരിക്കുന്നത്. 'ലോ ആൽക്കഹോളിക് ബവ്റിജസ്' എന്ന പുതിയ വിഭാഗത്തിന് നികുതി നിരക്ക് നിശ്ചയിച്ച് 1963-ലെ കേരള പൊതു വിൽപനനികുതി നിയമം (കെജിഎസ്ടി) ഭേദഗതി ചെയ്യാനാണ് നിർദേശം. ധനവകുപ്പ് നിയമസഭാ സെക്രട്ടേറിയറ്റിന് കൈമാറിയ ഈ കരട് ബില്ലിന്റെ പകർപ്പുകൾ ഇന്ന് തന്നെ എം.എൽ.എമാർക്ക് ലഭ്യമാകും.


ബില്ലിലെ വ്യവസ്ഥകൾ പ്രകാരം 0.5% മുതൽ 10% വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനവും, 10% മുതൽ 20% വരെ വീര്യമുള്ളതിന് 175 ശതമാനവുമായിരിക്കും വിൽപന നികുതി. മുന്നണിയിലെ പ്രധാന ഘടകകക്ഷി നേതാക്കളുമായി വിശദമായ ആശയവിനിമയം നടത്തിയ ശേഷമാണ് സർക്കാർ ഈ നീക്കവുമായി മുന്നോട്ട് പോയത്. യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയിൽ ധനബിൽ എളുപ്പത്തിൽ പാസാകുമെന്നാണ് വിലയിരുത്തൽ. വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്ന കാര്യം മുന്നണിയുടെ മദ്യനയത്തിലൂടെ തീരുമാനിക്കുമെന്നും, വിൽക്കുകയാണെങ്കിൽ ബജറ്റിൽ പ്രഖ്യാപിച്ച നികുതി ഘടന തന്നെയായിരിക്കും നടപ്പാക്കുകയെന്നും മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.


അതേസമയം, നികുതി കുറച്ച നടപടി വൻകിട മദ്യക്കമ്പനികളെ സഹായിക്കാനാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഈ ഇളവ് ധനബില്ലിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇത് പൂർണ്ണമായും തള്ളുകയായിരുന്നു. കഴിഞ്ഞ ഇടത് സർക്കാർ കൊണ്ടുവന്ന പുതിയ വിഭാഗം മദ്യത്തിന് നികുതി നിശ്ചയിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് യു.ഡി.എഫ് സർക്കാരിന്റെ വാദം. എന്നാൽ, വീര്യമുള്ള വിദേശമദ്യത്തിന് ഈടാക്കുന്ന 251% നികുതി ഘടനയിൽ തന്നെ ഇതും വിൽക്കാനായിരുന്നു മുൻ സർക്കാരിന്റെ തീരുമാനമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇപ്പോഴത്തെ ഇളവുകളെ എതിർക്കുന്നത്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഡൽഹിയിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രത; ഭീഷണി മെയിലിനെ തുടർന്ന് സുരക്ഷ ശക്തമാക്കി

ഡൽഹിയിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രത; ഭീഷണി മെയിലിനെ തുടർന്ന് സുരക്ഷ ശക്തമാക്കി

യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്

യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്

അവിശ്വാസം സ്വാഗതം ചെയ്ത് മേയർ വി.വി രാജേഷ്; അടിച്ചുപിരിഞ്ഞ് പ്രതിപക്ഷം

അവിശ്വാസം സ്വാഗതം ചെയ്ത് മേയർ വി.വി രാജേഷ്; അടിച്ചുപിരിഞ്ഞ് പ്രതിപക്ഷം

പ്രിയദർശിനി സൗജന്യ യാത്ര: സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; കൂടുതൽ സർവീസുകൾ നിർത്തലാക്കുന്നു

പ്രിയദർശിനി സൗജന്യ യാത്ര: സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; കൂടുതൽ സർവീസുകൾ നിർത്തലാക്കുന്നു

മനുഷ്യർക്ക് പറ്റുമോ ഇത്?; കെ‌എസ്‌ആർടിസി ഡ്രൈവറുടെ ധൈര്യം രക്ഷിച്ചത് കർണാടക ബസ് ഡ്രൈവറെ

മനുഷ്യർക്ക് പറ്റുമോ ഇത്?; കെ‌എസ്‌ആർടിസി ഡ്രൈവറുടെ ധൈര്യം രക്ഷിച്ചത് കർണാടക ബസ് ഡ്രൈവറെ

ജോർദാനെതിരെ അർജന്റീനയ്ക്ക് തകർപ്പൻ ജയം; വീണ്ടും വലകുലുക്കി ലയണൽ മെസി

ജോർദാനെതിരെ അർജന്റീനയ്ക്ക് തകർപ്പൻ ജയം; വീണ്ടും വലകുലുക്കി ലയണൽ മെസി