
വിവാദ താരം കമാല്‍ ആര് ഖാന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു. മറ്റൊരു അക്കൗണ്ടിലൂടെ കെആര്‍കെ തന്നെയാണ് ഇത് പറഞ്ഞത്. ബോളിവുഡ് താരം ആമിര്‍ ഖാനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതിനു പിന്നാലെയാണ് അക്കൗണ്ട് പോയത്. ആമിറിനെയും റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറിനെയും വിമര്‍ശിച്ചായിരുന്നു ട്വീറ്റുകള്‍.
ആമിറിന്റെ സീക്രട്ട് സൂപ്പര്‍ സ്റ്റാറിനെക്കുറിച്ചുള്ള തന്റെ നിരൂപണം പേടിച്ചാണ് അക്കൗണ്ട് പൂട്ടിച്ചതെന്ന് കെആര്‍കെ പറയുന്നു. ഒരു അക്കൗണ്ട് പൂട്ടിച്ചെന്ന് കരുതി എന്റെ നിരൂപണം നിങ്ങള്‍ക്ക് തടയാനാവില്ലെന്നും കെആര്‍കെ പറഞ്ഞു.
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിമര്‍ശിച്ചതിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് കെആര്‍കെ. മലയാളികളുടെ ആക്രമണത്തെത്തുടര്‍ന്ന് കെആര്‍കെ പിന്നീട് മാപ്പു പറയുകയും ചെയ്തു.






