
പാല: പാലയില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 50 പോയിന്റുകളുമായി എറണാകുളം മുന്നില്‍. 32 പോയിന്റുകളുമായി പാലക്കാടാണ് രണ്ടാമത്. ആദ്യ ദിനത്തില്‍ രണ്ടു ദേശീയ റെക്കോഡ് മറികടന്ന പ്രകടനങ്ങള്‍ക്ക് പിന്നാലെ മൂന്ന് മീറ്റ് റെക്കോഡുകള്ക്കൂടി പിറന്നു.
പറളിയുടെ ദേശീയ റെക്കോഡോടെയായിരുന്നു അറുപത്തിയൊന്നാമത് സ്കൂള്‍ കായികമേളയ്ക്ക് തുടക്കം കുറിച്ചത്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പറളി സ്കൂളിലെ പി.എന്‍. അജിത്ത് റെക്കോഡോടെ സ്വര്‍ണ്ണം നേടി. കോതമംഗലം മാര്‍ ബേസില്‍ താരം ആദര്‍ശ് ഗോപിയാണ് വെളളി നേടിയത്. കോതമംഗലം മാര്‍ ബോസിലിന്റെ അനുമോള്‍ തമ്പിയും 3000 മീറ്ററില്‍ സ്വര്‍ണ്ണം കുറിച്ചു. ആദ്യദിനം 18 ഫൈനലുകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.
സ്റ്റേഡിയത്തില്‍ പുതിയതായി തയ്യാറാക്കിയ സിന്തറ്റിക് ട്രാക്കില്‍ പിറന്ന ആദ്യ റെക്കോഡാണ് അജിത്ത് നേടിയത്. ട്രാക്കിന്റെ ഉദ്ഘാടന മീറ്റില്‍ തന്നെ റെക്കോഡ് പിറന്നെന്ന പ്രത്യേകത കൂടി പാല സ്വന്തമാക്കി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്ണ്ണനേടി തിരുവനന്തപുരവും സ്വര്‍ണ്ണനേട്ടത്തില്‍ പേരെഴുതി. ജൂനിയര്‍ പെണ്‍കുട്ടികളും 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്കൂളിന്റെ പി. ചാന്ദിനിയും സ്വര്‍ണ്ണം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററോടെയാണ് മീറ്റ് തുടങ്ങിയത്.
സിന്തറ്റിക്ക് ട്രാക്ക നിര്‍മ്മിച്ച ശേഷമുള്ള ആദ്യ സംസ്ഥാന സ്കൂള്മീറ്റാണ് പാലായില്‍ തുടക്കമായത്. പഠിക്കുന്ന ക്ളാസ്സിന് പകരം പ്രായക്രമത്തില്‍ താരങ്ങളുടെ വിഭാഗം നിശ്ചയിക്കുന്ന രീതിയാണ് ഇത്തവണ. പ്രായത്തില്‍ മൂത്ത കുട്ടികള്‍ ഇളയവരുമായി മത്സരിച്ചിരുന്ന പതിവ് സമ്പ്രദായത്തിനാണ് ഇതോടെ മാറ്റം വന്നത്. റവന്യൂ ജില്ലാടിസ്ഥാനത്തില്‍ നടക്കുന്ന മീറ്റില്‍ പാലക്കാടാണ് നിലവിലെ ചാമ്പ്യന്മാര്. എറണാകുളം രണ്ടാം സ്ഥാനക്കാരും. കോതമംഗലം മാര്‍ ബേസീലാണ് ചാമ്പ്യന്‍ സ്കൂള്‍.






