
ബാങ്കോക്: കഴിഞ്ഞവര്ഷം ഒക്ടോബര് 13ന് അന്തരിച്ച തായ്ലന്ഡ് ഭൂമിബോല് അതുല്യതേജിന്റെ ശവസംസ്കാരം വ്യാഴാഴ്ച നടക്കും. ഖജനാവില്നിന്നും 500 കോടി രൂപ (3 ബില്യണ് ബാത്) ചെലവഴിച്ചാണ് സൈനിക ഭരണകൂടം ശവസംസ്കാര ചടങ്ങുകള് സംഘടിപ്പിക്കുന്നത്.
ഇതിന് മുന്നോടിയായി ശനിയാഴ്ച വിലാപയാത്രയുടെ റിഹേഴ്സല് നടന്നു. റിഹേഴ്സല് പരിപാടികള് അഞ്ചുമണിക്കൂര് നീണ്ടുനിന്നതായാണ് റിപ്പോര്ട്ട്. വ്യാഴാഴ്ച നടക്കുന്ന ചടങ്ങില് 2.5 ലക്ഷമാളുകള് പങ്കെടുക്കുമെന്നാണ് സര്ക്കാര് അവകാശപ്പെടുന്നത്. ഏഴുദശാബ്ദം നീണ്ട ഭരണത്തിനുശേഷമാണ് ഭൂമിബോല് അന്തരിച്ചത്.







Comments