
പൂനെ : പൂനെയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച് കൊന്നു. കുഞ്ഞിന്റെ വീട്ടില്‍ നിന്നും ഏതാനും മീറ്ററുകള്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കുഞ്ഞ് പീഡിപ്പിക്കപ്പെട്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.
ഈ മാസം 21 ന് രാത്രിയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. രാത്രി 11.30 തോടെയാണ് കുഞ്ഞിനെ കാണാതായ വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും പരിസര പ്രദേശങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തുവെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് പിറ്റേന്നും തെരച്ചില്‍ തുടര്‍ന്നു. ഇതിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.
കുഞ്ഞിന്റെ ശരീരത്തില്‍ പലഭാഗത്തും പരിക്കുകളുണ്ട്. പാക്കേജിങ് ഫാക്ടറിയിലെ ദിവസക്കൂലി ജോലിക്കാരായ കുട്ടിയുടെ കുടുംബം താത്കാലികമായി താമസിച്ചിരുന്ന രണ്ടു നില കെട്ടിടത്തിലെ താഴത്തെ നിലയിലുള്ളവരെയാണ് പോലീസ് സംശയിക്കുന്നത്.






