More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'അച്ഛനും അമ്മയും അനുഭവിച്ച വേദന അയാളും അനുഭവിക്കണം'; ചെന്താമരയ്‌ക്കെതിരെ പ്രതികരിച്ച് മക്കളും ബന്ധുവും

Authored by Web Desk | Last updated: 13 Jul 2026, 1:23 PM | 2 min read

Print
'അച്ഛനും അമ്മയും അനുഭവിച്ച വേദന അയാളും അനുഭവിക്കണം'; ചെന്താമരയ്‌ക്കെതിരെ പ്രതികരിച്ച് മക്കളും ബന്ധുവും
പാലക്കാട്: മാതാപിതാക്കൾ അനുഭവിച്ച വേദന പ്രതി ചെന്താമരയും അറിയണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. കോടതിയിൽ ചെന്താമര നടത്തിയ പരാമർശങ്ങൾ കേട്ട് ഭയം തോന്നിയെന്നും മക്കൾ പ്രതികരിച്ചു.


ചെന്താമര കൊലപ്പെടുത്തിയ സജിതയുടെ സഹോദരി സരിതയും പ്രതിക്കെതിരെ കടുത്ത ശിക്ഷ ആവശ്യപ്പെട്ട് രംഗത്തെത്തി. മക്കൾക്ക് സർക്കാർ ജോലി നൽകണമെന്നും ചെന്താമരയ്ക്ക് തൂക്കുകയർ ഉൾപ്പെടെയുള്ള പരമാവധി ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.


“അയാൾക്ക് ഒന്നിനെയും പേടിയില്ല. തക്കതായ ശിക്ഷ ലഭിക്കണം. കോടതിയിൽ ചെന്താമര പറഞ്ഞ കാര്യങ്ങൾ കേട്ട് ഭയം തോന്നി,” സരിത പറഞ്ഞു.


അതേസമയം, ചെന്താമരയ്ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് പാലക്കാട് മുൻ എസ്.പി. അജിത് കുമാർ പറഞ്ഞു. സമൂഹത്തിന് അപകടകാരിയായ ക്രിമിനലാണ് ചെന്താമരയെന്നും അദ്ദേഹം പ്രതികരിച്ചു.


“രണ്ട് പെൺകുട്ടികളുടെ കണ്ണീർ ഇപ്പോഴും മനസിൽ നിന്ന് മായുന്നില്ല. അവരുടെ നഷ്ടത്തിന് ഒന്നും പകരമാകില്ല. എന്നാൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് അവരോട് വാക്ക് നൽകിയിരുന്നു. വിശദമായ അന്വേഷണമാണ് കേസിൽ നടന്നത്,” അജിത് കുമാർ പറഞ്ഞു.കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍.കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലില്‍ ജൂണ്‍ 30 ന് പൂര്‍ത്തിയായിരുന്നു. 2025 ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. 2025 മാര്‍ച്ച് 25 ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ശിക്ഷാവിധിയില്‍ വാദം കേട്ടശേഷമായിരുന്നു കോടതിയുടെ പ്രഖ്യാപനം.


കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലില്‍ ജൂണ്‍ 30 ന് പൂര്‍ത്തിയായിരുന്നു. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ഇരട്ടക്കൊലപാതകം. കുടുംബം തകരാന്‍ കാരണം സുധാകരനാണെന്ന സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചായിരുന്നു പോത്തുണ്ടിയിലേക്കെത്തിയത്.


ചെന്താമരയുടെ കുടുംബം പിരിഞ്ഞു പോകാന്‍ കാരണം സുധാകരനും കുടുംബവുമാണെന്ന സംശയമാണ് ഇയാളെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കയ്യിലുണ്ടായിരുന്ന വാള്‍ ഉപയോഗിച്ച് സുധാകരനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ഇത് കണ്ടാണ് സുധാകരന്റെ അമ്മ ലക്ഷ്മി അവിടേക്ക് ഓടിയെത്തുന്നത്. തുടര്‍ന്ന് വയോധികയെയും ഇയാള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.


സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ക്ക് ഇരട്ട ജീവപര്യന്തമായിരുന്നു കോടതി വിധിച്ചിരുന്നത്. പിന്നാലെ നടത്തിയ ഇരട്ട കൊലപാതകത്തില്‍ 82 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഇതില്‍ ചെന്താമരയുടെ ബന്ധുക്കളുമുണ്ടായിരുന്നു. സാക്ഷികളില്‍ പലരും പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ മാറ്റി പറയുന്ന സാഹചര്യം ഉണ്ടായിരുന്നു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കേരളത്തിലേക്കുള്ള നിർമാണ സാമഗ്രി നീക്കം തടയാൻ തമിഴ്നാട്; കരിങ്കല്ല്, എം സാൻഡ്, മെറ്റൽ ജെല്ലി കയറ്റുമതിക്ക് നിയന്ത്രണം

കേരളത്തിലേക്കുള്ള നിർമാണ സാമഗ്രി നീക്കം തടയാൻ തമിഴ്നാട്; കരിങ്കല്ല്, എം സാൻഡ്, മെറ്റൽ ജെല്ലി കയറ്റുമതിക്ക് നിയന്ത്രണം

ജി സുധാകരന്റെ പ്രസംഗ തടസ്സപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍ ; പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് മുന്‍നേതാവിന്റെ മറുപടി

ജി സുധാകരന്റെ പ്രസംഗ തടസ്സപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍ ; പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് മുന്‍നേതാവിന്റെ മറുപടി

ജില്ലാ പഞ്ചായത്ത് അംഗത്തെ അപമാനിച്ചെന്ന കേസ്; യൂട്യൂബറെ മർദിക്കാൻ ശ്രമം, 20 പേർക്കെതിരെ കേസ്

ജില്ലാ പഞ്ചായത്ത് അംഗത്തെ അപമാനിച്ചെന്ന കേസ്; യൂട്യൂബറെ മർദിക്കാൻ ശ്രമം, 20 പേർക്കെതിരെ കേസ്

ബ്രേക്ക് ദി ചെയിനില്‍ വന്‍ സാമ്പത്തിക ക്രമക്കേട്: മുഹമ്മദ് അഷീലിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ

ബ്രേക്ക് ദി ചെയിനില്‍ വന്‍ സാമ്പത്തിക ക്രമക്കേട്: മുഹമ്മദ് അഷീലിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ

മന്നംസമാധിയില്‍ ആര്‍ക്കും വരാം, സുരേഷ്‌ഗോപിയുടെ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ല: ജി. സുകുമാരന്‍ നായര്‍

മന്നംസമാധിയില്‍ ആര്‍ക്കും വരാം, സുരേഷ്‌ഗോപിയുടെ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ല: ജി. സുകുമാരന്‍ നായര്‍

ശ്രീകാര്യത്ത് യുവതിയുടെ മരണം; ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും ആരോപിച്ച് കുടുംബം

ശ്രീകാര്യത്ത് യുവതിയുടെ മരണം; ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും ആരോപിച്ച് കുടുംബം