ന്യുഡല്‍ഹി: ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ.സി.പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയ ജസ്റ്റീസ് പി.ഉബൈദിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് പരാതി. രാജീവിന്റെ അമ്മ രാജമ്മയാണ് പരാതി നല്‍കിയത്. ഉദയഭാനുവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കേസിലെ അന്വേഷണം നിലയ്ക്കുന്നതിനു കാരണമായി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ അഡ്വ. ഉദയഭാനുവിനെ അറസ്റ്റു ചെയ്യാന്‍ കഴിയുന്നില്ല. ഉദയഭാനുവിന്റെ അറസ്റ്റ് വൈകുന്നതോടെ പോലീസിന് തെളിവു ശേഖരിക്കാന്‍ പോലും കഴിയുന്നില്ലെന്നും അന്വേഷണം പൂര്‍ണ്ണമായും നിലച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റീസ് പി. ഉബൈദ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറുന്നതിനൊപ്പം പുതിയ ബെഞ്ച് കേസ് പരിഗണിക്കുന്നതുവരെ ഉദയഭാനുവിന്റെ അറസ്റ്റ് പാടില്ലെന്ന ഉത്തരവും നല്‍കിയിരുന്നു. ഹര്‍ജി തീര്‍പ്പാക്കാന്‍ വൈകിപ്പിക്കരുതെന്ന് പ്രോസിക്യൂഷനും രാജീവിന്റെ മകന് അഖിലിന്റെ അഭിഭാഷകനും കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് ഹര്‍ജിയില്‍ നിന്ന് ജസ്റ്റീസ് പി.ഉബൈദ് പിന്മാറിയത്.
സുപ്രീം കോടതിക്ക് അയച്ച പരാതിയുടെ പകര്‍പ്പ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനും നല്‍കിയിട്ടുണ്ട്. ഒരു ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഒരു ജഡ്ജി പിന്മാറുന്നതിനെതിരെ സുപ്രീം കോടതിയില്‍ പരാതി എത്തുന്നത് അപൂര്‍വ്വമാണ്. ജഡ്ജിയുടെ നടപടി സാധാരണക്കാരന് നീതി നിഷേധിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഇക്കഴിഞ്ഞ സെപ്തംബര്‍ 29നാണ് പരിയാരം തവളപ്പാറയിലെ കോണ്‍വെന്റിന്റെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ രാജീവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് കരുതുന്നു. രാജീവിനെ തട്ടിക്കൊണ്ടുപോയി വസ്തു ഇടപാട് രേഖകളില്‍ ബലമായി ഒപ്പുവയ്പ്പിക്കുന്നതിനിടെ കൊല്ലപ്പെടുകയായിരുന്നു.

Comments