തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത കളക്ടര്‍മാരുടെ യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. യോഗം നടക്കുന്ന ഹാളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍ ഇവിടെ നില്‍ക്കുന്നത് താത്പര്യമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങുകയായിരുന്നു.
നേരത്തെയും സമാനമായ യോഗത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഉടന്‍തന്നെ മാധ്യമപ്രവര്‍ത്തകരോട് പുറത്തുപോകുവാന് ആവശ്യപ്പെട്ടിരുന്നു. കളക്ടര്‍മാരുടെ യോഗത്തില്‍ തുടക്കത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു.
നേരത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ മുഖ്യമന്ത്രിയും ബിജെപി നേതാക്കളും തമ്മില്‍ നടത്തിയ സമാധാന യോഗത്തില്‍ നിന്നും മുപഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടിരുന്നത് വിവാദമായിരുന്നു.






