
ആറ്റ്ലി സംവിധാനം ചെയ്ത് വിജയ് നായകനായ മെര്‍സല്‍ റിലീസ് മുതല്‍ തന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു. തുടക്കത്തിലെ വിവാദങ്ങള്‍ മാറി മെര്‍സല്‍ പ്രദര്‍ശനം തുടരുമ്പോള്‍ ബോക്സോഫീസ് കണക്കുകള്‍ കള്ളമാണെന്ന ആരോപണവുമായി വിതരണക്കാരനായ അഭിരാമി സോമനാഥന്. സിനിമ ഗംഭീര വിജയമാണെന്ന് വരുത്തി തീര്‍ത്ത് തീയറ്ററില്‍ ആളുകളെ കയറ്റാനാണ് ഇത്തരം കണക്കുകള്‍ പുറത്തു വിടുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
'1976 മുതല്‍ ഞാന്‍ വിതരണക്കാരനാണ്. ഞങ്ങള്‍ തന്നെ ഏല്‍പ്പിച്ച ആളുകള്‍ ടിക്കറ്റ് വാങ്ങി ബ്ലാക്കില്‍ വില്‍ക്കും. ടിക്കറ്റ് ലഭിക്കാത്തപ്പോള്‍ സിനിമ കൊള്ളാമെന്ന് പ്രേക്ഷകന് തോന്നും. വര്‍ഷങ്ങളായി ഈ തന്ത്രം തന്നെയാണ് ഞങ്ങള്‍ പയറ്റുന്നത്. ബോക്സോഫീസ് കണക്കുകള്‍ ആര്‍ക്കും ചോദ്യം ചെയ്യാന്‍ എളുപ്പമല്ല. കാരണം കൃത്യമായ കണക്കുകള്‍ നല്കാന് സാധിക്കില്ലെന്ന് അഭിരാമി സോമനാഥന് പറയുന്നു.
ദീപാവലി റിലീസായി എത്തിയ മെര്‍സല്‍ 200 കോടി നേടിയെന്നാണ് അണിയറക്കാര്‍ പറയുന്നത്. ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.






