
വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രം ഗാട്ടഗുസ്തി 2 വിന് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചെല്ല അയ്യറാവു സംവിധാനം ചെയ്ത ചിത്രം ആഗോള ഗ്രോസ് 22 കോടിക്ക് മുകളിലാണ് ഇതുവരെ നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ സക്‌സസ് മീറ്റിങ്ങില്‍ നിറകണ്ണുകളോടെ ഐശ്വര്യ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
'എല്ലാവർക്കും നമസ്കാരം. ഇതിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ്. ഗാട്ട ഗുസ്തി 2 ഫുൾ ടീം ഇവിടെയുണ്ട്. ഓരോ ദിവസവും സെറ്റിലേക്ക് പോകുമ്പോഴുള്ള സ്വപ്നം എന്താണെന്ന് വച്ചാൽ, ഏറ്റവും മികച്ചത് ചെയ്യുക എന്നതാണ്. ഏത് സെറ്റിലായാലും ഏത് ദിവസമാണെങ്കിലും നമ്മളിങ്ങനെയാണ് ചെയ്യുന്നത്. എപ്പോഴെങ്കിലുമൊക്കെ ഇതുപോലെയൊരു വിജയം കിട്ടും. എനിക്കിത് വിശ്വസിക്കാൻ പോലും പറ്റുന്നില്ല. പടം റിലീസ് ചെയ്ത് അഞ്ചാമത്തെ ദിവസം നമ്മൾ വിജയം ആഘോഷിക്കുന്നു.
പ്രേക്ഷകരിൽ നിന്ന് അത്രയും വലിയൊരു സ്വീകാര്യതയാണ് നമുക്ക് ലഭിച്ചത്. ഈ ടീമിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ ഓരോരുത്തരോടും നന്ദി പറയുന്നു. ഒരാളാണ് ഈ സിനിമയിലെ മെയിൻ എന്ന് പറയാനാകില്ല. എല്ലാവരും അവരവരുടെ നൂറ് ശതമാനവും സിനിമയ്ക്കായി നൽകിയിട്ടുണ്ട്. എല്ലാവരോടും നന്ദി. സാറയ്ക്ക് പ്രത്യേക നന്ദി. എന്റെ ജീവിതത്തിൽ ഞാൻ വിചാരിച്ചതേയില്ല ഇതുപോലെയുള്ള ഇമോഷൻസ് എനിക്ക് വരുമെന്ന്. അവൾ എനിക്ക് അത് നൽകി. നന്ദി', ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ.
ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിച്ചത് E4 എന്റര്‍ടെയിന്‍മെന്റ് ആണ്. വേല്‍സ് ഫിലിം ഇന്റര്‍നാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.സൂപ്പര്‍ ഹിറ്റായ ഗാട്ട ഗുസ്തിയുടെ തുടര്‍ച്ച ആയാണ് ഈ രണ്ടാം ഭാഗം കഥ പറയുന്നത്. മലയാളി പെണ്‍കുട്ടി ആയാണ് ഇതിലെ നായികയായ ഐശ്വര്യ ലക്ഷ്മി എത്തുന്നത്. വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ അവതരിപ്പിക്കുന്ന വീര, കീര്‍ത്തി, അവരുടെ മകള്‍ എന്നിവരടങ്ങുന്ന കുടുംബത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.രമ്യ കൃഷ്ണന്‍, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരന്‍, മുനിസ്‌കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.






