
നടന്‍ അഭിമന്യു ഷമ്മി തിലകന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘കുറച്ച് നെപ്പോകള്‍ ചില്‍ ചെയ്യുന്നു ’എന്ന രസകരമായ അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ്, നടനും നിര്‍മാതാവുമായ രാമുവിന്റെ മകന്‍ ദേവദാസ്, പ്രശസ്ത നടി ജലജയുടെ മകള്‍ ദേവി നായര്‍ എന്നിവരാണ് അഭിമ്യുവിനൊപ്പം ചിത്രത്തിലുളളത്. സിനിമയുമായി അടുത്ത ബന്ധമുളള അടുത്ത തലമുറയിലെ ഈ യുവപ്രതിഭകളുടെ ഒത്തുചേരല്‍ ആരാധകര്‍ക്ക് ഏറെ സന്തോഷം പകരുകയാണ്.
അതേസമയം മലയാളസിനിമയില്‍ സജീവമാവുകയാണ് ഇതിഹാസ താരം തിലകന്റെ കൊച്ചുമകനും, പ്രമുഖ നടന്‍ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു. ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമയിലേക്കുളള അരങ്ങേറ്റം. ചിത്രത്തില്‍ റസ്സല്‍ ഐസക് എന്ന ക്രൂരനായ വില്ലന്‍ കഥാപാത്രത്തെ യാണ് അഭിമന്യു അവതരിപ്പിച്ചത്.






