
മലയാള സിനിമാ ഡബ്ബിങ് ലോകത്ത് തന്റെയിടം രേഖപ്പെടുത്തിയ വ്യക്തിയാണ് ഭാഗ്യലക്ഷ്മി. ഡബ്ബിങ് ലോകത്ത് നിന്ന് ചുവടുമാറി അഭിനയത്തിലേക്കും അവതരണത്തിലേക്കുമെല്ലാം എത്തിയിരുന്നു. ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ഭാഗ്യലക്ഷ്മി പ്രേക്ഷകര്‍ക്കുമുന്നിലെത്തി.
ഇപ്പോഴിതാ, ഭാഗ്യലക്ഷ്മി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു ത്രോബാക്ക് ചിത്രമാണ് ശ്രദ്ധ നേടുന്നത്. 1997ലെ ഒരു ഫോട്ടോയാണ് ഭാഗ്യലക്ഷ്മി പങ്കുവച്ചത്. നടി ശോഭനയെയും ചിത്രത്തില്‍ കാണാം. ''In 1997...AVM studio..എന്റെ husband സംവിധാനം ചെയ്ത 'ഇഷ്ടദാനം' എന്ന സിനിമയുടെ പൂജ വേളയില്‍ എടുത്ത ചിത്രം'', എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.
ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ് രമേഷ് കുമാര്‍ സംവിധാനം ചെയ്ത് 1997-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ' ഇഷ്ടദാനം'. ജഗദീഷ്, നെടുമുടി വേണു, തിലകന്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ് , കല്‍പ്പന തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.






