ന്യൂഡല്‍ഹി : ജിഷ്ണു കേസ് അന്വേഷിക്കാന്‍ ആവശ്യപ്പെടുന്ന സര്‍ക്കാര്‍ വിജ്ഞാപനം ലഭിച്ചിട്ടില്ലെന്ന് സിബിഐ. കേസിന്റെ വാദം കേള്‍ക്കവേയാണ് സിബിഐ സുപ്രീംകോടതിയെ ഇക്കാര്യം അറിയിച്ചത്.
ഇതിനിടെ, സിബിഐ തീരുമാനം അറിയിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഉത്തരവിടുമെന്ന് കോടതി അറിയിച്ചു. കേസ് ഏറ്റെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് സിബിഐയുടെ അഭിഭാഷകന് അറിയിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ജിഷുണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തലി കേസുകളില്‍ തത്സ്ഥിതി സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും അന്വേഷണം ഏറ്റെടുക്കുമോ എന്ന് അറിയിക്കാന്‍ സിബിഐയോടും കഴിഞ്ഞ തവണ വാദം കേള്‍ക്കവേ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതില്‍ ഇന്നും നിലപാട് അറിയിക്കാതെ വന്നപ്പോഴാണ് തീരുമാനം പറഞ്ഞില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഉത്തരവിടുമെന്ന് കോടതി ഓര്‍മ്മപ്പെടുത്തിയത്.

Comments