
ബംഗലുരു: കണ്ണുംമൂക്കുമില്ലാതെ പ്രണയിക്കുമ്പോള്‍ പ്രായമോ പദവിയോ ഒക്കെ ആരു നോക്കാന്‍. ഇത് ഒരിക്കല്‍ കൂടി വെളിവാക്കുന്നതാണ് ബംഗലുരുവില്‍ സ്കൂള്‍ പ്രിന്‍സിപ്പലായ മലയാളി 40 കാരിയും സ്കൂളില്‍ റിസിപ്ഷനിസ്റ്റായ നാട്ടുകാരനായ 20 കാരനും തമ്മിലുള്ള പ്രണയം. കഴിഞ്ഞ ദിവസം സ്കൂള്‍ പ്രിന്‍സിപ്പലായ കാമുകി അവഗണിക്കുന്നതിലെ പ്രണയനൈരാശ്യം മൂത്ത് പയ്യന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് വരെ പ്രണയം ആരും അറിഞ്ഞിരുന്നില്ല. സംഭവം നടന്നതോടെ എല്ലാം പുറത്തായി.
തരുണ്‍ എന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്റെ ഇരട്ടി പ്രായമുള്ള പ്രിന്‍സിപ്പലുമായി ഇയാളുടെ പ്രണയത്തിന് വര്‍ഷങ്ങള്‍ നീണ്ട പഴക്കമുണ്ട്. ഫോണില്‍ നിരന്തരം വിളിയും പറച്ചിലും ഉണ്ടായിരുന്ന ഇരുവരും വാട്സ്ആപ്പിലും ബന്ധം നില നിര്‍ത്തിയിരുന്നു. എന്നാല്‍ അടുത്തിടെ തരുണിന് 40 കാരിയായ തന്റെ കാമുകിയെ വിവാഹം കഴിക്കണമെന്ന് മോഹം ഉദിച്ചത് മുതല്‍ കാര്യങ്ങള്‍ വഷളായിത്തുടങ്ങി. കാമുകന്റെ അതേ പ്രായത്തില്‍ ഒരു മകളുടെ അമ്മ കൂടിയായ പ്രിന്‍സിപ്പല്‍ പയ്യന്റെ ആഗ്രഹം നിര്‍ദ്ദയം തള്ളി. സംഗതി രൂക്ഷമായതോടെ വിവാഹം കഴിക്കാന്‍ കൂട്ടാക്കാതെ അയാളുടെ ഫോണ്‍കോളുകള്‍ പ്രധാന അദ്ധ്യാപിക നിരസിക്കുക മാത്രമല്ല വാട്സ്ആപ്പില്‍ നിന്നു കൂടി ബ്ളോക്ക് ചെയ്തു കളഞ്ഞു.
കേരളത്തിലെ ഒരു ബിസിനസ്സുകാരന്റെ ഭാര്യയാണ് പ്രിന്‍സിപ്പല്‍. ഭര്‍ത്താവും മകളും മിക്കവാറും ദൂരെയായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ റിസിപ്ഷനിസ്റ്റ് പയ്യനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും അയാളുടെ കൂടെ ബൈക്കില്‍ കറങ്ങാനും ഇടയ്ക്കിടെ ഇടയ്ക്കിടെ വീട്ടില്‍ കൊണ്ടുവരാനുമെല്ലാം പ്രിന്‍സിപ്പലിന് അവസരം കിട്ടിയിരുന്നു. എന്നാല്‍ വിവാഹത്തിനായി തരുണ്‍ നിര്ബ്ബന്ധിക്കാന് തുടങ്ങിയതോടെ പ്രിന്‍സിപ്പലിന് ബന്ധം ബാദ്ധ്യതയായി മാറി. ഇതോടെയാണ് പയ്യനുമായുള്ള എല്ലാ ബന്ധവും ഒഴിവാക്കിയത്. ഇതോടെ നിരാശനായ പയ്യന് തന്റെ കൈത്തണ്ട മൂന്ന് തവണ മുറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.






