
കച്ച് : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് അഞ്ചു ചോദ്യങ്ങളുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രാരണത്തിനായി ഗുജറാത്തില്‍ എത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധിയോടുള്ള തന്റെ ചോദ്യങ്ങള്‍ അമിത് ഷാ നിരത്തിയത്.
നിങ്ങള്‍ക്ക് എല്ലാം തന്നുവെന്നാണ് ബിജെപി അവകാശപ്പെടുന്നത്. തൊഴില്‍, നിങ്ങളുടെ കുട്ടികള്‍ക്കു വിദ്യാഭ്യാസം,ചികിത്സ ഇവ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ. നിങ്ങളൊരു സെല്‍ഫിയെടുക്കുമ്പോള്‍ അതിന്റെ ഗുണം ലഭിക്കുന്നത് ചൈനയിലെ യുവാവിനാണെന്നും ഗുജറാത്തിലെ പര്യടനത്തിനിടെ രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതാണ് അമിത് ഷായെ ചൊടിപ്പിച്ചിരിക്കുന്നത്.
1. നര്‍മദ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് യു.പി.എ സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നത് എന്തുകൊണ്ട്?
2 നര്‍മദ അണക്കെട്ടിന്റെ ഗേറ്റുകള്‍ അടയ്ക്കാന്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് നല്‍കിയില്ല?
3 കച്ചിലെ ഉപ്പ് നിര്‍മാണ തൊഴിലാളികള്‍ക്ക് പ്രത്യേക സഹായം നല്‍കാത്തത് എന്തുകൊണ്ട്?
4. യു.പി.എ അധികാരത്തിലിരുന്നപ്പോള്‍ ഗാന്ധിനഗറിനും ധനസഹായം ലഭിച്ചില്ല. എന്തുകൊണ്ട്?
5 ക്രൂഡ് ഓയില്‍ ധനസഹായം വര്‍ഷങ്ങളോളം ഗുജറാത്തിന് അനുവദിക്കാതിരുന്നതിനു പിന്നില്‍ എന്തായിരുന്നു?
എന്നീ ചോദ്യങ്ങളാണ് അമിത് ഷാ രാഹുല്‍ ഗാന്ധിക്ക് മുന്‍പാകെ വച്ചിരിക്കുന്നത്.






