
മാവേലിക്കര: എട്ടുവര്‍ഷം പ്രണയിച്ചശേഷം വിവാഹം ചെയ്ത യുവതി മധുവിധുവിനു പോയിവന്ന ശേഷം ഭര്‍ത്താവിന്റെ അയല്‍വാസിയായ സുഹൃത്തുമൊത്ത് ഒളിച്ചോടി. ഹരിപ്പാട് ചിങ്ങോലിയിലാണ് സംഭവം. സ്വകാര്യ കോളജ് അധ്യാപിക കൂടിയായ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്കി. ചെറുപ്പം മുതല്‍ യുവാവിന്റെ സുഹൃത്തായിരുന്ന അയല്‍വാസി ഇരുവരുടെയും പ്രണയത്തിനും പിന്നീട് വിവാഹത്തിനും മുന്നില്‍നിന്ന ആളായിരുന്നു.
യുവാവ് ഗള്‍ഫിലായിരുന്ന സമയത്ത് നാട്ടിലേക്ക് പെണ്‍കുട്ടിയ്ക്ക് സമ്മാനങ്ങള്‍ കൊടുത്തുവിട്ടത് അയല്‍വാസിയായ സുഹൃത്തിന്റെ മേല്‍വിലാസത്തിലായിരുന്നു. ഇയാളാണ് സമ്മാനങ്ങള്‍ പെണ്‍കുട്ടിയ്ക്ക് എത്തിച്ചു കൊടുത്തിരുന്നത്. വിവാഹത്തിന് ആഭരണവും വസ്ത്രങ്ങളുമെടുക്കുന്നതിനും മറ്റുമെല്ലാം രണ്ടു വീട്ടുകാര്‍ക്കൊപ്പവും ഈ യുവാവ് ഉണ്ടായിരുന്നു. പിന്നീട് വിവാഹ സമ്മാനമായി വരനും വധുവിനും ഇയാള്‍ ഓരോ സ്വര്‍ണ മോതിരവും സമ്മാനിച്ചിരുന്നു.
കഴിഞ്ഞ മാസം 20നായിരുന്നു വിവാഹം. ഗള്‍ഫില്‍ നഴ്സായിരുന്നു യുവാവ്. രണ്ടു വര്‍ഷം മുമ്പാണ് യുവാവ് വിദേശത്തേക്ക് പോയത്. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ വച്ചാണ് പെണ്‍കുട്ടിയെ ആദ്യമായി കണ്ടത്. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലായി. പെണ്‍കുട്ടി എം.എഡ് പാസായ ശേഷം ട്യൂഷന് സെന്ററിലും പിന്നീട് ഒരു കോളജിലും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്നു. വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കു വിയോജിപ്പുണ്ടായിരുന്നെങ്കിലും മകളുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. വിവാഹശേഷം ഇരുവരും വാഗമണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ യാത്രയും പോയിരുന്നു. വിവാഹത്തിന് ശേഷം രാത്രികാലങ്ങളില്‍ സ്ഥിരമായി പെണ്‍കുട്ടിയ്ക്ക് ഫോണില്‍ മെസേജുകള്‍ വരുന്നതും പെണ്‍കുട്ടി വിഷാദത്തിലിരിക്കുന്നതും യുവാവിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു.
എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് പലപ്പോഴും ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. കഴിഞ്ഞ ഒന്നിന് രാവിലെ പെണ്‍കുട്ടിയെ ട്യൂഷന് സെന്ററിലാക്കിയ ശേഷം യുവാവ് വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയപ്പോള്‍ ''നിങ്ങളോടൊപ്പം ജീവിക്കാന്‍ എനിക്ക് താല്പര്യമില്ലെന്നും നിങ്ങളുടെ സുഹൃത്തായ അയല്‍വാസിയ്ക്കൊപ്പം പോകുന്നുവെന്നും'' ഫോണില്‍ സന്ദേശം ലഭിച്ചു. യുവാവ് ഉടന്‍തന്നെ പെണ്‍കുട്ടിയുടെ അച്ഛനെ വിവരമറിയിച്ചു. തുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കിയത്. ഇന്ന് െഹെക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍.






