കണ്ണൂര്‍: രാഷ്ട്രീയകൊലപാതകങ്ങളുടെ നാട്ടില്‍ അറ്റുപോയൊരു െകെപ്പത്തി വലിയ വാര്‍ത്തയേയല്ല. അക്രമങ്ങളിലും ബോംബ് നിര്‍മാണത്തിനിടയിലും െകെപ്പത്തി നഷ്ടപ്പെട്ട അനേകര്‍ കണ്ണൂരിലുണ്ട്. എന്നാല്‍, തലശേരിയില്‍ കണ്ടെത്തിയ ഉടയോനില്ലാത്ത ഒരു െകെപ്പത്തിയാണിപ്പോള് പോലീസിന്റെ ഉറക്കം കെടുത്തുന്നത്.
അതും പത്തുവര്‍ഷം മുമ്പു വെട്ടിമാറ്റപ്പെട്ടത്! 2007 നവംബര്‍ അഞ്ചിനു തലശേരി എരഞ്ഞോളി കൂടക്കളത്തെ സി.പി.എം. പ്രവര്ത്തകന് മൂന്നാംകണ്ടി വീട്ടില്‍ കെ.എം. സുധീര്‍കുമാര്‍ കൊല്ലപ്പെട്ട കേസിലാണു കൃത്യം 10 വര്‍ഷത്തിനുശേഷം അറ്റെകെപ്പത്തി പോലീസിന്റെ അന്വേഷണമികവിനു നേരേ ''വിരല്‍'' ചൂണ്ടുന്നത്.
കൊളശേരി കാവുംഭാഗം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപമാണു സുധീര്‍കുമാര്‍ വെട്ടേറ്റുമരിച്ചത്. െകെപ്പത്തി നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം. എന്നാല്‍, സംഭവസ്ഥലത്തുനിന്നു പോലീസ് കണ്ടെത്തിയ െകെപ്പത്തി സുധീറിന്റേതല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടാണു കേസില്‍, അപസര്‍പ്പകകഥകളെ വെല്ലുന്ന വഴിത്തിരിവുണ്ടാക്കിയത്.
കണ്ടെത്തിയതു സുധീറിന്റെ െകെപ്പത്തിയല്ലെങ്കില് ആരുടേത്? ഈ ചോദ്യത്തിനു പുറമേ, സുധീറിന്റെ മൃതദേഹത്തില്‍നിന്നു നഷ്ടപ്പെട്ട െകെപ്പത്തി എവിടെ എന്ന സമസ്യയും പോലീസിനെ വലയ്ക്കുന്നു. ഡി.എന്‍.എ. ഫലത്തിലെ െവെരുധ്യം സംബന്ധിച്ചു ജില്ലാ പോലീസ് സൂപ്രണ്ട് മുഖേന തിരുവനന്തപുരം ഫോറന്‍സിക് ലാബിനോടു പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി. ശശീന്ദ്രന് റിപ്പോര്‍ട്ട് തേടി. പോലീസ് രഹസ്യാന്വേഷണവിഭാഗവും അന്വേഷണമാരംഭിച്ചു. ഫോറന്‍സിക് ലാബില്‍ പ്രതികളെ സംരംക്ഷിക്കാന്‍ ഇടപെടലുണ്ടായോയെന്നു പരിശോധിക്കണമെന്നു തലശേരിയിലെ പ്രമുഖ അഭിഭാഷകന് കെ. വിശ്വന് ചൂണ്ടിക്കാട്ടി. സുധീറിന്റെ രക്തം പരിശോധനയ്ക്ക് അയച്ചതില്‍ തിരിമറി നടന്നോയെന്നും പരിശോധിക്കപ്പെടണം.
െകെപ്പത്തി നഷ്ടപ്പെട്ടതു മറച്ചുവയ്ക്കാന്‍ പാന്റ്സിന്റെ പോക്കറ്റില്‍ െകെതിരുകി നടന്ന ചെറുപ്പക്കാര്‍ തലശേരി-കൂത്തുപറമ്പ് മേഖലകളില്‍ നിരവധിയുണ്ട്. ബോംബ് നിര്‍മാണത്തിനിടെ െകെ നഷ്ടപ്പെട്ട കൂത്തുപറമ്പിലെ ഒരു സി.പി.എം. പ്രവര്ത്തകന് അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്ത കൃത്രിമെക്കെയാണു പാര്‍ട്ടി സമ്മാനിച്ചത്.
തലശേരി മേഖലയില്‍ മാത്രം ബോംബ് നിര്‍മാണത്തിനിടെ 17 പേര് മരിച്ചിട്ടുണ്ട്. അംഗഭംഗം സംഭവിച്ചവരുടെ കൃത്യമായ കണക്ക് ലഭ്യമല്ല. ഇരിട്ടിയിലെ ആനക്കുഴിയില്‍ സ്വന്തം പാടത്ത് ജോലി ചെയ്യുന്നതിനിടെ െപെപ്പില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് യുവാവിനു ഗുരുതരപരുക്കേറ്റതും തെങ്ങിന് മുകളില്‍ സൂക്ഷിച്ച ബോംബ് എടുക്കുന്നതിനിടെ പൊട്ടി മുകളില്‍ വച്ചുതന്നെ െകെ അറ്റുപോയതും സ്കൂളിലെത്തിയ അധ്യാപകന്റെ ബാഗില്‍ സൂക്ഷിച്ച ബോംബ് ഓഫീസില്‍ വീണു പൊട്ടിയതും കണ്ണൂരിലാണ്. എതിരാളികളോടു പകരം ചോദിക്കാനുള്ള ബോംബുകള്‍ കൊല്ലപ്പെട്ട സ്വന്തം പ്രവര്‍ത്തകന്റെ കല്ലറയില്‍ സൂക്ഷിച്ച സംഭവവുമുണ്ടായി. രാഷ്ട്രീയകൊലപാതകങ്ങളില്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ പോലീസിനുണ്ടാകുന്ന പാളിച്ചകളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ പോലീസിനെ വലയ്ക്കുന്ന അജ്ഞാതെകെപ്പത്തി.

Comments