ന്യൂയോര്‍ക്ക്: തന്നെ കൊലപ്പെടുത്താന്‍ ഭാര്യ കൊടുത്ത ക്വട്ടേഷന്‍ ബോക്സിങ് പരിശീലകന്‍കൂടിയായ ഭര്‍ത്താവ് പോലീസുമായി ചേര്‍ന്നു പൊളിച്ചു. ചോരയില്‍ കുളിച്ചു കിടക്കുന്ന സ്വന്തം ''മൃതദേഹ''ത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടാണു റാമൊണ്‍ സോസ (50) ഭാര്യയുടെ ഗൂഢപദ്ധതി ലോകത്തെ അറിയിച്ചത്. ഭാര്യ മരിയ ലുലു സോസ (43) തന്നെ വധിക്കാന്‍ പദ്ധതിയിട്ടതിന്റെ തെളിവുകള്‍ ശേഖരിക്കുന്നതിനായാണു റാമൊണ്‍ പോലീസിന്റെയും ഡിറ്റക്ടീവുകളുടെയും സഹായത്തോടെ സ്വന്തം മരണം ആവിഷ്കരിച്ചത്.
ഭര്‍ത്താവിനെ വധിക്കാന്‍ ഗുസ്താവോ എന്നയാള്‍ക്കാണു മരിയ ഏകദേശം ഒന്നരലക്ഷം രൂപയ്ക്കു ക്വട്ടേഷന്‍ കൊടുത്തത്. എന്നാല്‍, ഗുസ്താവോയുടെ ബോക്സിങ് പരിശീലകനും സുഹൃത്തുമാണു താനെന്ന വിവരം ഭാര്യക്ക് അറിയില്ലായിരുന്നെന്നു റാമൊണ്‍ പറഞ്ഞു. റാമൊണെ വധിക്കാന്‍ ആരോ പദ്ധതിയിടുന്നുവെന്ന വിവരം ഗുസ്താവോതന്നെയാണ് അദ്ദേഹത്തെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് റാമൊണ്‍ നിര്‍ദേശിച്ചതനുസരിച്ച് വസ്ത്രത്തിനുള്ളില്‍ മൈക്രോഫോണ്‍ ഘടിപ്പിച്ച് ഗുസ്താവോ മരിയയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. ഭര്‍ത്താവിനെ വെടിവച്ചുകൊല്ലാന്‍ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന സംഭാഷണം റെക്കോഡ് ചെയ്തു.
മെക്സിക്കോക്കാരിയായ മരിയ, റാമൊണെ പ്രണയിച്ചു വിവാഹം കഴിച്ചശേഷമാണ് അമേരിക്കന്‍ പൗരത്വം നേടിയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഒരു ജിംനേഷ്യവും ആരംഭിച്ചു. എന്നാല്‍, പിന്നീട് ജിംനേഷ്യം നഷ്ടത്തിലായതോടെ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. മരിയ വിവാഹമോചനം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണു 2015-ല്‍ ഭാര്യ തന്നെ വധിക്കാന്‍ പദ്ധതിയിട്ടതായ ഫോണ്‍ സന്ദേശം റാമൊണിനു ലഭിച്ചത്. ഭാര്യയും ഗുസ്താവോയുമായുള്ള സംഭാഷണം റെക്കോഡ് ചെയ്ത് റാമൊണ്‍ പോലീസിനെ ഏല്പിച്ചു.

പോലീസാണു കൂടുതല്‍ തെളിവുകള്‍ക്കായി കൊലപാതകനാടകം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ പിന്തുണയോടെ പോലീസിലെ ടെക്സാസ് റേഞ്ചേഴ്സ് റാമൊണിനെ മൃതദേഹമായി ചമയിച്ചൊരുക്കി. വെടിയേറ്റു മരിച്ചുകിടക്കുന്നതായി ചിത്രീകരിച്ചശേഷം ''മൃതദേഹം'' വിജനമായ പ്രദേശത്തു കുഴിച്ചിടുകയും ചെയ്തു. അഴുക്കുനിറഞ്ഞ മണ്ണില്‍ ''മരിച്ചു കിടക്കുന്നത്'' ഭയാനകമായ അനുഭവമായിരുന്നെന്നും മരിയയെ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ ആ ബന്ധത്തിന്റെ ''അന്ത്യം'' ഇങ്ങനെയായിരിക്കുമെന്നു സ്വപ്നത്തില്‍പോലും കരുതിയില്ലെന്നും റാമൊണ്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേള്‍ക്കാന്‍ ഹോട്ടല്‍ മുറിയില്‍ തങ്ങിയ മരിയയെ, ഗുസ്താവ് നിയോഗിച്ച വാടകക്കൊലയാളി സമീപിച്ച് മൃതദേഹത്തിന്റെ ഫോട്ടോകള്‍ കാണിച്ചുകൊടുത്തു. കൊലപാതകനാടകത്തില് പങ്കെടുത്ത ഒരു പോലീസുകാരന്തന്നെയാണു വാടകക്കൊലയാളിയായി വേഷം മാറിയത്. മതിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മരിയയെ അറസ്റ്റ് ചെയ്തതോടെ അവര്‍ നടന്നതിനെല്ലാം മാപ്പു ചോദിച്ചു. എന്നാല്‍, ഏറെ െവെകിപ്പോയിരുന്നു. കോടതിയില്‍ ഹാജരാക്കിയ മരിയയെ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 20 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. റാമൊണ്‍ ഇപ്പോള്‍ പുതിയൊരു ജീവിതപങ്കാളിയെ കണ്ടെത്തി സസുഖം കഴിയുന്നു.

Comments