
മുംബൈ: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്ക്കുമ്പോള് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്കും ബിജെപിക്കും ആശ്വാസം. ഓഹരി വ്യാപാരത്തില്‍ കൃത്രിമം കാണിച്ചതിന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ കുടുംബത്തിന് വിധിച്ച പിഴ റദ്ദാക്കി. സാരംഗ് കെമിക്കല്‍സിന്റെ പേരില്‍ വിപണിയില്‍ കൃത്രിമം കാണിച്ചതിനാണ് 15 ലക്ഷം രൂപ പിഴചുമത്തിയത്. മുഖ്യമന്ത്രിയുടെ കുടുംബം ഉള്‍പ്പെടെ 22 കമ്പനികള്‍ക്കായി 6.9 പിഴ ഏര്‍പ്പെടുത്തിയത്.
ഹിന്ദു അവിഭക്ത കുടുംബം എന്ന നിലയിലാണ് രൂപാനി ഓഹരി ഇടപാട് നടത്തിയിരുന്നത്. 2011 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലത്ത് ഇത്തരം കൃത്രിമം നടന്നിട്ടുള്ളത്. 2016 ഓഗസ്റ്റിലാണ് ഇദ്ദേഹം മുഖ്യമന്ത്രിയായത്. സാരംഗ് കെമിക്കല്‍സിന്റെ ഓഹരികള്‍ അതുമായി ബന്ധമുള്ള ഇടപാടുകാര്‍തന്നെ പരസ്പരം വാങ്ങിക്കൂട്ടുകയും അതുവഴി അതുവഴി ഈ ഓഹരിക്ക് പ്രിയമുണ്ടെന്ന് വരുത്തുകയായുമായിരുന്നു. ഓഹരിവില കൃത്രിമമായി പെരിപ്പിച്ച കാണിച്ച ശേഷം ഇവരുടെ കൈവശമുള്ള ഓഹരികള്‍ പുറത്തുള്ളവര്‍ക്ക് വിറ്റഴിച്ച് ലാഭമുണ്ടാക്കി.
പിഴ ചുമത്തിയതോടെ പ്രധാനമന്ത്രിയുടെ മോഷ്ടിക്കുകയുമില്ല, മോഷ്ടിക്കാന്‍ അനുവദിക്കുകയുമില്ല എന്ന മുദ്രാവാക്യം വാചകമടിയുടെ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരുന്നു.
രണ്ട് ഓഹരി ദല്ലാളന്‍മാരിലൂടെ 20 പേര് ചേര്‍ന്ന് 33 ശതമാനം വിപണി മൂല്യമുള്ള ഓഹരികളാണ് വാങ്ങിയത്. പിന്നീട് 86 ശതമാനം വിപണിമൂല്യമുള്ള ഓഹരികള്‍ അവര്‍ വിറ്റു. രൂപാനിയുടെ കുടുംബം ഇത്തരത്തില്‍ 87,311 ഓഹരികളാണ് വിറ്റത്. ഇത് മൊത്തം വിറ്റ ഓഹരികളുടെ 0.1 ശതമാനം വരും.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടിയാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അമിത് ഷായുടെ മകന് ജയ് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന് ശൗര്യ ഡോവല്‍ എന്നിവര്‍ക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നാലെയാണ് രൂപാണിയുടെ ക്രമക്കേടുകള്‍ പുറത്തുവരുന്നത്.






