വിവരക്കേടിനും ഒരു പരിധിയില്ലേ?; കോട്ടയം നഗരത്തില്‍ സിഗ്നല്‍ ലൈറ്റ് മറച്ച് കേരള കോണ്‍ഗ്രസിന്റെ ഫ്ളക്സ് ബോര്‍ഡ്
വിവരക്കേടിനും ഒരു പരിധിയില്ലേ?; കോട്ടയം നഗരത്തില്‍ സിഗ്നല്‍ ലൈറ്റ് മറച്ച് കേരള കോണ്‍ഗ്രസിന്റെ ഫ്ളക്സ് ബോര്‍ഡ്
Authored by Web Desk | Last updated: 15 Nov 2017, 10:28 AM | 1 min read
ജംഗ്ഷനിലെ ഏറ്റവും ട്രാഫിക് കുരുക്ക് അനുഭവപ്പെടുന്ന സ്ഥലത്താണ് ഈ ബോര്‍ഡ് വച്ചിരിക്കുന്നത്. സിഗ്നല്‍ പോസ്റ്റിലും സമീപത്തുള്ള വൈദ്യൂതി പോസ്റ്റുകളിലും ഫ്ളക്സ് വച്ചിട്ടുണ്ട്.
കോട്ടയം: കോട്ടയം നഗരത്തില്‍ ഏറ്റവും തിരക്കേറിയ ബേക്കര്‍ ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റ് മറച്ച് കേരള കോണ്‍ഗ്രസിന്റെ ഫ്ളക്സ് ബോര്‍ഡ്. ഡിസംബര്‍ 14 മുതല്‍ 16 വരെ കോട്ടയത്ത് നടക്കുന്ന കേരള കോണ്‍ഗ്രസ് (എം) മഹാസമ്മേളനത്തിന്റെ പരസ്യ ബോര്‍ഡ് ആണ് ഒരു മാസം മുന്‍പേ സിഗ്നല്‍ മറച്ചുകൊണ്ട് നഗരമധ്യത്തില്‍ സ്ഥാനം പിടിച്ചത്.
ജംഗ്ഷനിലെ ഏറ്റവും ട്രാഫിക് കുരുക്ക് അനുഭവപ്പെടുന്ന സ്ഥലത്താണ് ഈ ബോര്‍ഡ് വച്ചിരിക്കുന്നത്. സിഗ്നല്‍ പോസ്റ്റിലും സമീപത്തുള്ള വൈദ്യൂതി പോസ്റ്റുകളിലും ഫ്ളക്സ് വച്ചിട്ടുണ്ട്.
റോഡ് അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഏറെ ബുദ്ധിമുട്ടിലാണ്. അതിനിടെയാണ് ഉള്ള സിഗ്നല്‍ കൂടി മറച്ചുകൊണ്ട് ഫ്ളക്സ് സ്ഥാപിക്കുന്നത്.