തലം മാറി പൊങ്കാലയിട്ട് മലയാളികള്‍; മൂഡീസിനുള്ള പൊങ്കാല ക്രിക്കറ്റ് താരം ടോം മൂഡിക്ക്
തലം മാറി പൊങ്കാലയിട്ട് മലയാളികള്‍; മൂഡീസിനുള്ള പൊങ്കാല ക്രിക്കറ്റ് താരം ടോം മൂഡിക്ക്
Authored by Web Desk | Last updated: 19 Nov 2017, 8:29 AM | 1 min read
പ്രിയപ്പെട്ടവരെ അറിയില്ലെന്ന് പറയുകയും ഇന്ത്യക്കാരെ അപഹസിക്കുകയും ചെയ്തതിന് ഫെയ്സ്ബുക്ക് പൊങ്കാലകളുടെ രൂപത്തില്‍ പലവട്ടം പ്രാഗത്ഭ്യം തെളിയിച്ചവരാണ് മലയാളികള്‍. എന്നാല്‍ ഇത്തവണ ഇവരുടെ ഇരയാകേണ്ടി വന്നത് ഒരുതെറ്റും ചെയ്യാത്ത ഓസ്ട്രേലിയന്‍ ടോം മൂഡിയും. ഫെയ്സ്ബുക്കില്‍ തന്റെ പോസ്റ്റിനുതാഴെ വരുന്ന കമന്റുകളുടെ കാര്യമെന്തെന്നുപോലും അറിയാതെ അന്തംവിട്ടിരിപ്പാണ് ഓസ്ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടറും ഐ.പി.എല്ലില്‍ സണ്െറെസേഴ്സിന്റെ പരിശീലകനുമായ ടോം മൂഡി.
പ്രധാനമന്ത്രി മോഡിയുടെ സാമ്പത്തിക പരിഷ്ക്കാരങ്ങളെ അംഗീകരിച്ച് ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ നിക്ഷേപ യോഗ്യതാ റേറ്റിങ് ഉയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെയാണു തനിക്ക് പിറന്നാള്‍ ആശംസിച്ചവര്ക്കുള്ള മറുപടിയായി ടോംമൂഡി ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനു താഴെ ''മൂഡീസ്''നേയും മൂഡിയേയും തിരിച്ചറിയാത്ത െസെബര്പോരാളികള് പൊങ്കാലയുമായി ആഞ്ഞടിച്ചത്. സി.പി.എം. അനുഭാവികളുടേതെന്നു തോന്നിപ്പിക്കുന്ന പ്രൊെഫെലുകളില്നിന്നാണ് ആക്രമണം ഏറെയും.
എന്നാല്‍, ഇതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും വ്യാജപ്രൊെഫെലുകലുകളുണ്ടാക്കി സംഘപരിവാര്‍ തങ്ങളെ അപമാനിക്കുകയാണെന്നുമാണു സി.പി.എം. െസെബര്‍ പോരാളികളുടെ വാദം.