‘കോട്ടയത്തു ജനിച്ചു വളര്‍ന്ന ധാരാളം പേരുണ്ട്, പക്ഷേ കോട്ടയം ബസ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയ എത്രപേരുണ്ട്? രണ്ടര വര്‍ഷം കോട്ടയം സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയിട്ടുണ്ട് ഞാന്‍. പ്രോഗ്രാം കഴിഞ്ഞ് രാത്രി വൈകി എന്നെ സ്റ്റാന്‍ഡില്‍ ഇറക്കും. വെളുപ്പിനുള്ള ബസില്‍ ആണ് ഞാന്‍ എറണാകുളത്തേക്കു പോകുക. ഞാന്‍ സ്ഥിരമായി യാത്രചെയ്തിരുന്ന ബസിന്റെ നമ്പര്‍ ആണ് 1122. ഇന്ന് എന്റെ വീട്ടിലെ എല്ലാ വണ്ടികളുടെയും നമ്പര്‍ 1122 ആണ്.’
റേഡിയോ മംഗളത്തിന്റെ ട്വിങ്കിള്‍ സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെ പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ് എന്ന തന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ ആണ് ജയസൂര്യ ഇതു പറഞ്ഞത്.
ജയസൂര്യയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ഈ വിഡിയോ കാണുക.






