കോട്ടയം: തിരുവനന്തപുരത്തുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് വീഴ്ചയെ വിമര്‍ശിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ചപ്പോള്‍ പോലീസ് നോക്കി നിക്കത് വീഴ്ചയുടെ പ്രകടമായ തെളിവാണെന്ന് വൈക്കം വിശ്വന് പറഞ്ഞു. പോലീസ് തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മേയറെ ആക്രമിച്ച പ്രതികളെ ഇതുവരെ പിടികൂടാത്തത് പോലീസിന്റെ വീഴ്ചയാണെന്നും വൈക്കം വിശ്വന് കൂട്ടിച്ചേര്‍ത്തു.
പോലീസിന്റെ വീഴ്ചയ്ക്കെതിരെ നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിമര്‍ശനം ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് കലാപങ്ങള്‍ നടത്തി അരാജകത്വം സൃഷ്ടിക്കാനാണ് ആര്.എസ്.എസ് ശ്രമമെന്നും സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞിരുന്നു. അക്രമം തടയാന്‍ സാധിക്കാത്തത് മന്ത്രി കടകംപള്ളി സുരേന്ദ്രനും ആരോപിച്ചിരുന്നു.
നഗരസഭാ യോഗത്തിനിടെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ മേയറെ ആക്രമിച്ചതിന് പിന്നാലെ സി.പി.എം ജില്ലാ കമ്മറ്റി ഓഫീസ് അടക്കം ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. കാട്ടായിക്കോണത്തുള്ള സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിലുള്ള പി. കൃഷ്ണപിള്ളയുടെ സ്മാരകസ്തൂപത്തിന്റെ ചില്ലുകളും തകര്‍ത്തിരുന്നു.






