
സിനിമാ ചിത്രീകരണത്തിനിടെ ചാട്ടം പിഴച്ച് നിലത്ത് വീണു നടി കങ്കണ റണാവത്തിനു പരിക്കേറ്റു. ജോധ്പൂരിലെ മരണ്‍ഗഡ് കോട്ടയില്‍ നടന്ന മണികര്‍ണികയുടെ ചിത്രീകരണത്തിനിടെയാണ് കങ്കണയ്ക്ക് പരിക്കേറ്റത്.
ദാമോദര്‍ എന്ന ദത്തുപുത്രനെ പുറത്തു വച്ചുകെട്ടി ഝാന്‍സി റാണി കുതിരപ്പുറത്തു 40 അടി ഉയരമുള്ള മുകളിലൂടെ ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ചാട്ടം പിഴച്ചത്. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കങ്കണയ്ക്ക് പരിക്കേറ്റത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കങ്കണയുടെ കണങ്കാലിന് പരിക്കേറ്റിട്ടുണ്ട്. കാലിന് ബാന്‍ഡേജ് ഇട്ടതിനു ശേഷം നടി ആശുപത്രി വിട്ടു. നടിക്ക് ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ സഹനടന്‍ നഹാര്‍ പാണ്ഡ്യയുടെ വാളുകൊണ്ട് കങ്കണയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.






