
ലക്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ അപകടം. വാസ്കോഡഗാമ പാറ്റ്ന എക്സ്പ്രസ് പാളം തെറ്റി മൂന്നു പേര് മരിച്ചു. അപടകടത്തില്‍ ഒന്‍പതു യാത്രക്കാര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
ഇന്നു പുലര്‍ച്ചെ നാലിന് യുപിയിലെ ചിത്രക്കൂട്ട് ജില്ലയില്‍ മണിക്പൂരിലാണ് ട്രെയിനിന്റെ 13 കോച്ചുകള്‍ പാളം തെറ്റിയത്. മണിക് പൂര് സ്മറ്റഷനിലെ രണ്ടാം പ്ലാറ്റ് ഫോമില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടതിനു പിന്നാലെയാണ് അപകടമുണ്ടായത്. ബിഹാര്‍ സ്വദേശിയായ റാം സ്വരൂപ് പട്ടേല്‍, പട്ടേലിശന്റ മകന് ദീപകുമാണ് മരണപ്പെട്ടത്. മറ്റൊരാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷമാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഹെല്പ്ലൈന് നമ്പര്‍ സേവനം ഒരുക്കിയതായും, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് പാറ്റ്ന-ഗോവ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.






