
പൂനെ: പിതാവിന്റെ കയ്യില്‍ നിന്ന് വഴുതി ചൂട് വെള്ളത്തില്‍ വീണ നവജാത ശിശു ഗുരുതരാവസ്ഥയില്‍. പൂനെ സ്വദേശിയായ മുഹമ്മദ് ഷാഹിര്‍ ഷെയ്ഖിന്റെ പതിനൊന്ന് ദിവസം പ്രായമുള്ള കുഞ്ഞാണ് ചൂടുവെള്ളത്തില്‍ വീണത്. എണ്‍പത് ശതമാനത്തിലധികം പൊള്ളലേറ്റ ആണ്‍കുട്ടിയെ പൂനെയിലെ സാസൂണ്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിനെ കുളിപ്പിക്കുന്നതിനായി എണ്ണ തേപ്പിച്ച ശേഷം നോക്കാനായി പിതാവിന്റെ കയ്യില്‍ ഏല്‍പ്പിച്ചതായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ കുളിപ്പിക്കുന്നതിനായി തയ്യാറാക്കിയ വെള്ളവുമായി ബാത്ത്റൂമിലേക്ക് പോകവെ കൈവഴുതി കുഞ്ഞ് ചൂടുവെള്ളത്തില്‍ വീഴുകയായിരുന്നു.






