
റായ്പൂര്‍: ഛത്തീസ്ഗഡിലെ ദണ്ഡേവാഡ ജില്ലയില്‍ നിന്നും നാല് നക്സലുകളെ പോലീസ് അറസ്റ്റു ചെയ്തു. ബന്‍സി പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് മൂന്ന് പേരെയും അരണ്‍പൂര്‍ സ്റ്റേഷന് പരിധിയില്‍ നിന്നും ഒരാളുമാണ് പിടിയിലായത്.
സുരേഷ് ഭാസ്കര്‍ (25), മംഗലു ഭാസ്കര്‍ (21) ജഗു ഭാസ്കര്‍ (55), എന്നിവരെ പ്രദേശത്തെ വനപ്രദേശം വളഞ്ഞതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. അരണ്പുര് സ്റ്റേഷന് പരിധിയില്‍ നിന്നും ബീമ (21) എന്നയാളെയുമാണ് പിടികൂടിയത്.
റെയില്‍വേ ലൈന്‍ തകര്‍ക്കുകയും ട്രക്കുകള്‍ കത്തിക്കുകയും ഉള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതികളാണിവര്‍. ബന്‍സിയില്‍ സിആര്‍പിഎഫും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്.






