
എയര്‍ബാഗ് ഘടിപ്പിച്ചതിലുണ്ടായ തകരാര്‍ മൂലം 1200 ഇന്ത്യന്‍ നിര്‍മ്മിത കോംപസുകളെ ഫിയറ്റ് ക്രിസ്ലര് ഓട്ടോമൊബൈല്‍സ് (എഫ്സിഎ) തിരിച്ചുവിളിക്കുന്നു. സെപ്തംബര്‍ അഞ്ചിനും നവംബര്‍ 19 നും ഇടയില്‍ വിപണിയില്‍ എത്തിയ കോംപസ് എ സ്യുവികളിലാണ് എയര്‍ബാഗ് പ്രശ്നം.
നേരത്തെ, അമേരിക്കയില്‍ വിറ്റ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലുകളില്‍ 7,000 വാഹനങ്ങള്‍ ജീപ്പ് തിരിച്ചുവിളിച്ചിരുന്നു. എയര്‍ബാഗ് ഘടിപ്പിച്ചതിലെ തകരാര്‍ തന്നെയായിരുന്നു ഇവിടെയും പ്രശനം.
ലോകത്താകെ വിറ്റ കോംപാസുകളില് ഒരു ശതമാനത്തിന് മാത്രമേ തകരാര്‍ ഉള്ളൂവെന്നാണ് കമ്ബനിയുടെ ഔദ്യോഗിക വിശദീകരണം. എയര്ബാഗിനുള്ളിലേക്ക് കടന്നു കയറിയ ഫാസ്റ്റനറുകള്‍ അടിയന്തര സാഹചര്യത്തില്‍ യാത്രാക്കാരില്‍ പരിക്കേല്‍പ്പിക്കാന്‍ സാദ്ധ്യതയുള്ളതിനാലാണ് കമ്ബനിയുടെ പുതിയ നടപടി. ജീപ്പിന്റെ ഡീലര്‍മാര്‍ വാഹനയുടമകളുമായി ബന്ധപ്പെട്ട് മുന്നിലെ എയര്‍ബാഗ് യൂണിറ്റ് സൗജന്യമായി മാറ്റി നല്‍കുമെന്ന് എഫ്സിഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.






