ജനപ്രിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ബജാജ് തങ്ങളുടെ പുതുക്കിയ ക്ലാസിക് പൾസർ നിര ഓഗസ്റ്റ് 12-ന് വിപണിയിൽ അവതരിപ്പിക്കാൻ ഇരിക്കെ, പുതിയ തലമുറ പൾസർ 125-ന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ ചോർന്നു. ഡീലർഷിപ്പിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പുതിയ മാറ്റങ്ങളോടെ വിപണിയിലെത്തുന്ന കമ്മ്യൂട്ടർ ബൈക്കിന്റെ വ്യക്തമായ രൂപം ഇതിലൂടെ വ്യക്തമാകുന്നുണ്ട്.
പഴയ ഡബിൾ ക്രാഡിൽ ചേസിസിന് പകരം സിംഗിൾ ഡൗൺട്യൂബ് സെറ്റപ്പിലുള്ള തികച്ചും പുതിയ ഫ്രെയിമിലാണ് ബൈക്ക് നിർമ്മിച്ചിരിക്കുന്നത്. പൾസർ ക്ലാസിക് നിരയുടെ പരമ്പരാഗത ട്വിൻ-ഷോക്ക് ലേഔട്ടിന് പകരം പിന്നിൽ പുതിയ റിയർ മോണോഷോക്ക് സസ്‌പെൻഷൻ നൽകിയിരിക്കുന്നു. എഞ്ചിൻ കെയ്‌സിംഗിന്റെ രൂപകൽപ്പനയിലും എക്‌സ്‌ഹോസ്റ്റ് പൈപ്പിന്റെ റൂട്ടിംഗിലും മാറ്റങ്ങളുണ്ട്. കൂടുതൽ മെച്ചപ്പെടുത്തിയ പുതിയ എഞ്ചിനാവും ഇതിൽ ഉപയോഗിക്കുക.
മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകൾ തുടരുന്നു. 17 ഇഞ്ച് അലോയ് വീലുകളും MRF ടയറുകളുമാണ് നൽകിയിരിക്കുന്നത്. മുൻവശത്ത് ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്ക് സെറ്റപ്പുമാണുള്ളത്. ഡീലർഷിപ്പിൽ കാണപ്പെട്ട മോഡൽ സിംഗിൾ സീറ്റ് വേരിയന്റാണ്. എന്നാൽ വിപണിയിലെത്തുമ്പോൾ സ്പ്ലിറ്റ് സീറ്റ് ഓപ്ഷനും ലഭ്യമാക്കാൻ സാധ്യതയുണ്ട്. നിലവിലുള്ള പൾസർ 125-ൽ 11.8 hp കരുത്തും 10.8 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 124.4cc സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്. പുതിയ പതിപ്പ് കൂടുതൽ നവീനമായ ഫീച്ചറുകളോടെ ഉയർന്ന പ്രകടനം വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments