ഇന്ത്യൻ മുൻ ക്രിക്കറ്റ് നായകൻ എം.എസ്. ധോണി ചെന്നൈയിലെ മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ കെടിഎം 390 ഡ്യൂക്ക് ഓടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മോട്ടോർസൈക്കിളുകളോടും വേഗതയോടുമുള്ള ധോണിയുടെ അടങ്ങാത്ത പ്രണയം വീണ്ടും വെളിവാക്കുന്നതായിരുന്നു ഈ പ്രകടനം.
ട്രാക്കിൽ നിരവധി ലാപ്പുകൾ പൂർത്തിയാക്കിയ ശേഷം പിറ്റ് ലൈനിലേക്ക് മടങ്ങിയെത്തിയ ധോണി ഹെൽമറ്റ് അഴിച്ച് ആരാധകരെ അഭിവാദ്യം ചെയ്തു. ക്രിക്കറ്റ് മൈതാനത്തിന് പുറത്തും വേഗതയോടും അത്യാധുനിക വാഹനങ്ങളോടുമുള്ള 'തല'യുടെ ബന്ധം ഇപ്പോഴും ശക്തമായി തുടരുന്നുവെന്ന് ആരാധകരെ ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ കാഴ്ച.
ബൈക്ക് പ്രേമികൾക്കിടയിൽ മികച്ച ഹാൻഡ്‌ലിംഗിനും പെർഫോമൻസിനും പേരു കേട്ട മോഡലാണ് കെടിഎം 390 ഡ്യൂക്ക്. 350 സിലിണ്ടർ ശേഷിയുള്ള എഞ്ചിൻ 41 ബിഎച്ച്പി കരുത്തും 33.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.168.3 കിലോഗ്രാം ഭാരമുള്ള ബൈക്കിൽ 15 ലിറ്റർ ഫ്യുവൽ ടാങ്കാണുള്ളത്. 800 എംഎം സീറ്റ് ഹൈറ്റും 183 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്.

Comments