കോഴിക്കോട്: രാജ്യത്തെ വിവാദത്തിന്റെ വെള്ളിത്തിരയിലേക്കു നയിച്ച പദ്മാവതി എന്ന റാണി പത്മിനി യഥാര്‍ഥത്തില്‍ ജീവിച്ചിരുന്നതാണോ?. ആണെന്നാണു കേരളത്തിലെ ചരിത്രകാരന്മാര് പറയുന്നത്.
പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രാജസ്ഥാനിലെ ചിത്തോര്‍ഗഡ് കോട്ട പിടിച്ചെടുക്കാനായി ഡല്‍ഹി സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജി ആക്രമണം നടത്തിയപ്പോള്‍ മറ്റു നൂറുകണക്കിനു രജപുത്ര സ്ത്രീകള്‍ക്കൊപ്പം റാണി പത്മിനി ജൗഹര്‍( തീയില്‍ ചാടി ജീവനൊടുക്കുക) അനുഷ്ഠിക്കുകയായിരുന്നുവെന്ന് പ്രമുഖ ചരിത്രകാരന് ഡോ: എം.ജി.എസ്. നാരായണന് പറയുന്നു.
രജപുത്രചരിത്രത്തിലെ ധീരവനിതയാണു പദ്മാവതി. എന്നാല്‍ പദ്മാവതി ശരിക്കും ജീവിച്ചിരുന്നതാണോ, സാങ്കല്പിക കഥാപാത്രമാണോ എന്നതിനെച്ചൊല്ലി ഇന്ത്യയിലെ ചരിത്രകാരന്മാര് രണ്ടുതട്ടിലാണ്. പദ്മാവതി എന്ന അതിസുന്ദരിയായ റാണിയുടെ കഥ ആസ്പദമാക്കി സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കുന്ന ഹിന്ദിസിനിമ 'പദ്മാവതി' ചരിത്രത്തെ വളച്ചൊടിക്കുന്നു എന്ന ആരോപണത്തെത്തുടര്‍ന്നാണു വിവാദത്തിലായതും.
ഖില്‍ജിയുടെ ആക്രമണത്തില്‍ പിടിക്കപ്പെട്ടാല്‍ വെപ്പാട്ടിമാരായി ജീവിക്കേണ്ടി വരുമെന്നതിനാല്‍ തീയില്‍ ചാടി ജീവനൊടുക്കുകയായിരുന്നു റാണിയും കൂട്ടരും എന്ന് എം.ജി.എസ്. നാരായണന് പറയുന്നു. അലാവുദ്ദീന്‍ ഖില്‍ജിയുമായി റാണി പത്മിനിക്കു പ്രണയമുണ്ടായിരുന്നുവെന്നു സിനിമ പരാമര്‍ശിക്കുന്നുണ്ടെങ്കില്‍ ചരിത്രത്തെ വളച്ചൊടിക്കലാണത്. രജപുത്രര്‍ അഭിമാനത്തിനു വിലകല്പിക്കുന്നവരാണ്. ഈ സിനിമയുടെ പേരില്‍ രജപുത്രസമൂഹം ഉയര്‍ത്തുന്ന എതിര്‍പ്പ് ന്യായമാണെന്നും അദ്ദേഹം 'മംഗള'ത്തോടു പറഞ്ഞു.
അലാവുദ്ദീന്‍ ഖില്‍ജി ചിത്തോര്‍ കോട്ട ആക്രമിച്ചപ്പോള്‍ സുന്ദരിയായ റാണി പത്മിനി ഉള്‍പ്പെടെ ആയിരക്കണക്കിനു സ്ത്രീകള്‍ വെടിമരുന്നു നിറച്ച മുറിയില്‍ കയറി തീ കൊളുത്തി ആത്മാഹുതി ചെയ്യുകയായിരുന്നുവെന്ന് ചരിത്രകാരനായ പ്രഫ: കെ.ആര്. രവീന്ദ്രന് നായര്‍ എഴുതിയ 'ഖില്‍ജി വംശം' എന്ന പുസ്തകത്തിലെ അലാവുദ്ദീന്‍ ഖില്‍ജി എന്ന അധ്യായത്തില്‍ അടിവരയിടുന്നു.
എ.ഡി 1296 മുതല്‍ 1316 വരെ ഡല്‍ഹി ഭരിച്ച അലാവുദ്ദീന്‍ ഖില്‍ജി തന്റെ അധികാരം വര്‍ധിപ്പിക്കുന്നതിലുള്ള ആവേശത്തിലാണ് ഇന്ത്യയിലുടനീളം െസെനിക മുന്നേറ്റങ്ങള്‍ നടത്തിയത്.
വടക്കേ ഇന്ത്യയിലെ അനേകം സ്വതന്ത്ര രാജ്യങ്ങള്‍ ആക്രമണത്തിനിരയായി. രജപുത്ര രാജ്യങ്ങളായ ചിത്തോര്‍, മാള്‍വ, ജയസാല്‍മീര്‍, രണ്‍ഥംഭോര്‍ എന്നീ രാജ്യങ്ങളും തെക്കേ ഇന്ത്യയിലെ വാറംഗല്‍, ദ്വാര സമുദ്രം, മധുര തുടങ്ങിയ രാജ്യങ്ങളും ഖില്‍ജിയുടെ ആക്രമണത്തിന് ഇരയായി. രണ്‍ഥംഭോര്‍ കീഴടക്കിയ ശേഷമാണ് ചിത്തോര്‍ ആക്രമണം നടന്നത്.
അന്ന് രാജസ്ഥാനിലെ പ്രമുഖ രാജ്യമായിരുന്നു ഗുഹില രജപുത്രരുടെ മേവാര്‍. ഇതിന്റെ തലസ്ഥാനമാണ് ചിത്തോര്‍. ചിത്തോര്‍ ആക്രമിച്ചു കീഴടക്കിയാല്‍ രാജസ്ഥാനിലെ മറ്റു രജപുത്ര രാജ്യങ്ങള്‍ അധീനതയിലാക്കുക അനായാസമാണെന്ന് അലാവുദ്ദീന്‍ ഖില്‍ജിക്ക് അറിയാമായിരുന്നു.

1305 ജനുവരി 28-ന് വലിയ െസെന്യവുമായാണ് അലാവുദ്ദീന്‍ ഖില്‍ജി ചിത്തോര്‍ ആക്രമിച്ചതെന്ന് പുസ്തകത്തില്‍ പറയുന്നു. റാണാ രത്തന്‍ സിങ്ങായിരുന്നു മേവാറിലെ രാജാവ്. ആക്രമണം ദീര്‍ഘനാള്‍ നീണ്ടുനിന്നു. റാണാ രത്തന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ രജപുത്ര പടയാളികള്‍ എട്ടുമാസത്തോളം വീരോചിതമായി ചെറുത്തുനിന്നു. ഒടുവില്‍ കോട്ടയ്ക്കുള്ളിലെ ആഹാര സാധനങ്ങള്‍ തീര്‍ന്നതോടെ പിടിച്ചുനില്‍ക്കാനാവില്ലെന്നു ബോധ്യപ്പെട്ടതോടെ സ്ത്രീകളോട് കൂട്ടസതി (ജൗഹര്‍) അനുഷ്ഠിക്കാന്‍ റാണ ആവശ്യപ്പെട്ടു. റാണി പത്മിനി ഉള്‍പ്പെടെ ആയിരക്കണക്കിനു സ്ത്രീകള്‍ വെടിമരുന്നുനിറച്ച മുറിയില്‍കയറി തീ കൊളുത്തി ആത്മാഹുതി ചെയ്ത് തങ്ങളുടെ മാനം രക്ഷിച്ചു.
തുടര്‍ന്ന് കോട്ട വാതില്‍ തുറക്കുകയും കോട്ടയ്ക്കുള്ളിലുണ്ടായിരുന്ന എല്ലാ രജപുത്ര െസെനികരും ഒരുമിച്ച് ശത്രുവിന്റെ മേല്‍ ചാടിവീണു. പൊരിഞ്ഞ യുദ്ധത്തില്‍ റാണ ഉള്‍പ്പെടെ എല്ലാ രജപുത്ര യോദ്ധാക്കുളം വീരമൃത്യു വരിച്ചു. ചിത്തോര്‍ അലാവുദ്ദീന്‍ അധീനമായി. കോട്ടയിലെ ക്ഷേത്രങ്ങളും കലാകേന്ദ്രങ്ങളും നശിപ്പിക്കപ്പെട്ടു. പുര്‍ണമായി നശിപ്പിക്കപ്പെട്ട ചിത്തോറിന് തന്റെ പുത്രന് ഖിസര്‍ഖാന്റെ പേരില്‍ ഖിസ്രാബാദ് എന്ന് നാമകരണം ചെയ്ത് രാജകുമാരനു നല്കി. പാശ്ചാത്യ ചരിത്രകാരനായ ടോഡ് തന്റെ ഗ്രന്ഥത്തില്‍ റാണി പത്മിനിയുടെ സതി അനുഷ്ഠിക്കലിനെയും ചിത്തോറിന്റെ പതനത്തെയും കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

എന്നാല്‍ പതിനാറം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മുഹമ്മദ് ബിന്‍ ജായസി എന്ന പേഴ്സ്യന്‍ കവി രചിച്ച 'പദ്മാവത്' എന്ന ഗ്രന്ഥത്തില്‍ ചിത്തോര്‍ ആക്രമണത്തെക്കുറിച്ച് മറ്റൊരു വിവരണമാണ് നല്‍കുന്നത്. ഈ കഥയിലും റാണി പത്മിനി സതി അനുഷ്ഠിച്ചതായാണ് അദ്ദേഹവും പറയുന്നത്. അലാവുദ്ദീന്‍ ഖില്‍ജിയുടെ കൂടെ ചിത്തോറിലേക്കു പോയ ചരിത്രകാരനായ അമീര്‍ ഖുസ്രോ പത്മിനി സംഭവത്തെക്കുറിച്ച് തന്റെ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടില്ല.
രാജസ്ഥാനിലെ ചിത്തോര്‍ കോട്ടയില്‍ അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സഞ്ജയ് ലീല ബന്‍സാലി 'പദ്മാവതി' എന്ന സിനിമ ഒരുക്കിയിട്ടുള്ളത്. ദീപീക പദുക്കോണ്‍ ആണ് പദ്മാവതിയായി വേഷമിടുന്നത്. അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിങും അഭിനയിക്കുന്നു.

Comments