
ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ നിന്നും രാജ്യസഭയിലേക്ക് എത്തുന്നതിന് ആം ആദ്മി പാര്‍ട്ടി വാഗ്ദാനം ചെയ്ത ഓഫര്‍ നിരസിക്കാനുള്ള കാരണം മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് വെളിപ്പെടുത്തുന്നു. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ താല്പര്യമില്ലെന്നും പ്രൊഫസറായിരിക്കുന്നതില് സന്തോഷവാനാണെന്നും ആ ജോലി ഇഷ്ടപ്പെടുന്നുവെന്നും രഘുറാം വ്യക്തമാക്കി.
എന്നാല്‍ ഇത് മാത്രമല്ല രാജ്യസഭാ സീറ്റ് വേണ്ടെന്നുവയ്ക്കാനുള്ള കാരണം. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനോട് ഭാര്യയ്ക്ക് താല്പര്യമില്ല. 'വേണ്ട' എന്ന് ഭാര്യ വ്യക്തമായി പറഞ്ഞുവെന്നാണ് രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്.
എഎപിയില്‍ നിന്ന് ഓഫര്‍ വന്നിരുന്നോ എന്ന ചോദ്യത്തിന് 'എന്തെങ.കിലും ഓഫര്‍ വന്നിരുന്നോ എന്നതിനോട് ഞാന്‍ പ്രതികരിക്കില്ല'. ഞാന്‍ ആര്ബി്ഐയില് ആയിരുന്നപ്പോള്‍ ഐഎംഎഫില്‍ എത്താതിരുന്നതില്‍ ജനങ്ങള്‍ നിരാശരായിരുന്നു. ഞാന്‍ തിരികെ പ്രൊഫസര്‍ ആയപ്പോള്‍ മറ്റെവിടെയെങ്കിലും ആയിരിക്കുന്നത് ജനങ്ങളെ നിരാശപ്പെടുത്തും. പ്രൊഫസര്‍ ആയിരിക്കുന്നതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. മണിക്കൂറുകളോളം തലച്ചോറ് ഉപയോഗിച്ച് ജോലി ചെയ്യുന്നു. ഇതാണ് ഞാന്‍ ആഗ്രഹിച്ച ജോലി'യെന്നും അദ്ദേഹം വ്യക്തമാക്കി.
ടൈംസ് ലിറ്റ്ഫെസ്റ്റില്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പുസ്തകത്തിന്റെ പണിപ്പുരയില്‍ സജീവമായ രാജന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.






