സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ അണിയറ പ്രവര്‍ത്തകരും സിനിമ പ്രവര്‍ത്തകരും ഒമര പോലെ നേരിടുന്ന വെല്ലുവിളിയാണ് വ്യാജ റിവ്യുകള്‍. സിനിമയെ തകര്‍ക്കുന്ന രീതിയില്‍, ഒരു തവണ പോലും സിനിമ കാണാതെ അഭിപ്രായം എഴുതി ഇറക്കുന്ന ചില വിരുതന്മാര്. ഇത്തരം കള്ളത്തരം ഉണ്ടെന്ന് എല്ലാവര്ക്കും അറിയാമെങ്കിലും പലപ്പോഴും വിശ്വസനീയമെന്ന് നമ്മള് വിചാരിക്കുന്ന ചില മാധ്യമങ്ങളില്‍ വരുന്ന ഇത്തരം വാര്‍ത്തകള്‍ പ്രേക്ഷകനെ സ്വാധീനിക്കാറുണ്ട്. അത്തരത്തില്‍ സിനിമ പുറത്തു വരുന്നതിന് മുന്‍പ് റിവ്യുവും, കളക്ഷന്‍ പോലും പുറത്തു വിട്ടിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ സിനിമാ മാസിക.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ലിജോ ജോസ് പല്ലിശ്ശേരിയുടെ ഈ മ യൗ റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. ഇത് പ്രതീക്ഷിക്കാതെ നേരത്തേ റിവ്യു എഴുതി വെച്ച മാസികയ്ക്കാണ് പണി കിട്ടിയത്.

വ്യത്യസ്തതയുമായി എത്തിയ ചിത്രം ഇനീഷ്യല്‍ നഗര പ്രദേശങ്ങളിലൊഴികെ കാര്യമായ ചലനം സൃഷ്ടിക്കാതെ പോവുകയാണെന്ന് വരെ ആറാം ഇന്ദ്രിയത്തിലൂടെ എഴുതി വെച്ചിട്ടുണ്ട്. രണ്ടാം ദിവസം മുതല്‍ കളക്ഷന്‍ ഉയരുകയാണ്, തെക്കന്‍ മകരളത്തിലെ മഴ കളക്ഷനെ ബാധിച്ചു അങ്ങനെ നീളുന്നു വെളിപാടുകള്‍.
സിനിമ കാണാതെ റിവ്യു എഴുതുന്നെന്ന ആരോപണം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നേരേ ഉയരാറുണ്ട്. എന്നാല്‍ അതുക്കും മേലെയുള്ള പ്രകടനമാണ് മാഗസിന് കാഴ്ച വെച്ചിരിക്കുന്നത്.

Comments