
തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ പാലിക്കാതെ അനധികൃതമായി സംസ്ഥാനത്തെ റോഡുകള്‍ കുഴിക്കുന്നത് ഇനി ക്രിമിനല്‍ കുറ്റം. റോഡ് മധ്യത്തിലൂടെ കേബിളിടുന്നതു തടഞ്ഞും നിലവിലെ നിയമങ്ങള്‍ കര്‍ശനമാക്കിയും പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് രണ്ടു ദിവസത്തിനകം.
പൊതുമരാമത്തുമന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിന്റേതാണു തീരുമാനം. ജലവിഭവ മന്ത്രി മാത്യു ടി തോമസ്, െവെദ്യുതി, പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, ഐടി, ഊര്‍ജ വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു. മഴക്കാലത്ത് റോഡ് കുഴിക്കുന്നതു പൂര്‍ണമായി നിരോധിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
കേബിളും െപെപ്പ് െലെനും ഇടാനും കര്‍ശന നിബന്ധനകളുണ്ട്. ഈ ആവശ്യത്തിന് റോഡിന്റെ ടാറിങ്ങുള്ള ഭാഗം ഒഴിവാക്കണമെന്നാണു നിര്‍ദേശം. റോഡ് മുറിച്ചു കടന്നു കുഴിക്കണമെങ്കില്‍ പണിയുടെ വിശദമായ പ്ലാനും റൂട്ടും പൊതുമരാമത്തു വകുപ്പില്‍ സമര്‍പ്പിച്ച് നിശ്ചിത ഫീസടച്ച് അനുമതി തേടണം. ജില്ലാ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരാണ് ഇതുപരിശോധിച്ച് അനുമതി നല്‍കേണ്ടത്. െപെപ്പ് പൊട്ടല്‍ പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ വാട്ടര്‍ അതോറിറ്റിക്ക് റോഡ് കുഴിക്കാന്‍ പ്രത്യേക അനുമതി നല്‍കും.
ആധുനിക യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ച് റോഡിനു പരമാവധി നാശമുണ്ടാകാത്ത രീതിയിലേ കുഴിക്കാന്‍ അനുവദിക്കൂ. സ്വകാര്യ കമ്പനികളുടെ കേബിള്‍ ജോലികള്‍ ചെയ്യുന്നത് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കണം. പാലങ്ങള്‍ക്കു മുകളിലൂടെ കേബിളിടുന്നത് കഴിവതും ഒഴിവാക്കും.
അടിയന്തര സാഹചര്യത്തില്‍ പാലത്തിന് അടിയിലൂടെ പ്രത്യേക െപെപ്പുകള്‍ സ്ഥാപിച്ച് കേബിളുകള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കും. യൂട്ടിലിറ്റി ഡക്ടുകള്‍ എല്ലാ റോഡുകള്‍ക്ക് അരികിലും സ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.






