
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ ഐ.സി.സി റാങ്കിങ്ങില്‍ ഇന്ത്യന്‍ കുതിപ്പ്. മിന്നുന്ന ഫോം പുറത്തെടുത്ത ഇന്ത്യന്‍ പടയുടെ നായകന് വിരാട് കോഹ്ലി ഏകദിനത്തിലും, ടിട്വന്റിയിലും നമ്പര്‍ 1 എന്നതിനു പുറമെ ടെസ്റ്റ് കരിയറില്‍ ആറാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്ത് എത്തി.
ഐ.സി.സിയുടെ പുതിയ റാങ്കിങ്ങിലാണ് 893പോയിന്റോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്ത് മാത്രമാണ് കോഹ്ലിക്കു മുന്നില്‍. ശ്രീലങ്കയുമായുള്ള പരമ്പരയിലെ താരവും അവസാന ടെസ്റ്റിലെ താരവും കോഹ്ലിയാരുന്നു.
ലങ്കക്കെതിരെ നേടിയ രണ്ട് ഇരട്ട സെഞ്ചുറികളോടെ കോഹ്ലി ഫിറോസ് ഷാ കോട്ലയില് 243 റണ്‍സടിച്ച് കരിയറിലെ ഏറ്റവും മികച്ച സ്കോറും കണ്ടെത്തി. 10 മത്സരങ്ങളില്‍ നിന്ന്അഞ്ചു സെഞ്ചുറിയോടെ 1059 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ഈ വര്‍ഷത്തെ സമ്പാദ്യം. അതില്‍ മൂന്നെണ്ണം ഇരട്ടസെഞ്ചുറി ആണ്. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജ, ആര്. അശ്വിന് എന്നിവര്‍ മൂന്നും, നാലും സ്ഥാനങ്ങളിലാണ്.





