
കട്ടപ്പന: എട്ടു ദിവസം പ്രായമുള്ള ചോരക്കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. തുണി കൊണ്ട് കഴുത്തു ഞെരിച്ചാണ് പെറ്റമ്മയായ സന്ധ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്. കട്ടപ്പന മുരിക്കാടുകുടി സ്വദേശി സന്ധ്യയെ പോലീസ് അറസ്റ്റു ചെയ്തു.
മുരിക്കാട്ടുകുടി കണ്ടത്തിന്‍കര ബിനു-സന്ധ്യ ദമ്പതികളുടെ കുഞ്ഞിനെ വ്യാഴാഴ്ച രാവിലെയാണ് സന്ധ്യയുടെ വീട്ടില മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കഴുത്തില്‍ പാടും, മുറിവും കണ്ടതിനെ തുടര്‍ന്ന് പോലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്തിരുന്നു. തുടര്‍ന്ന് ശ്വാസം മുട്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സൂചന ലഭിച്ചു.
തുടര്‍ന്നാണ് കുഞ്ഞിന്റെ അമ്മയെ വിശദ ചോദ്യം ചെയ്യലിനു വിധേയമാക്കിയത്. പിന്നാലെ ശനിയാഴ്ച രാവിലെ സന്ധ്യയെ അറസ്റ്റു ചെയ്യുകയായിരുന്നു.






