
മൊഹാലി: രോഹിത് ശര്‍മ്മയുടെ ഇരട്ടസെഞ്ചുറിയുടെ കരുത്തില്‍ ലങ്കക്കെതിരായ മൊഹാലി ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 393 റണ്‍സാണ് വിജയലക്ഷ്യം ഉയര്‍ത്തിയത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഇരട്ട സെഞ്ചുറിയുടെയും, ധവാന്റെയും, ശ്രേയസ് അയ്യരുടെയും അര്‍ധ സെഞ്ചുറിയുടെയും കരുത്തിലാണ് ലങ്കക്കെതിരെ ഇന്ത്യ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയത്. 153 പന്തുകള്‍ നേരിട്ട രോഹിത് 13 ബൗണ്ടറികളുടെയും, 12 സിക്സുകളുടെയും അകമ്പടിയോടെയാണ് 208 റണ്‍സ് നേടിയത്. ഹിറ്റ്മാന് എന്ന് വിളിപ്പേരുള്ള രോഹിതിന്റെ മൂന്നാം ഡബിള്‍ സെഞ്ചുറിയാണ്. 67 പന്തുകളില്‍ നിന്ന് ധവാന് 68 റണ്‍സും, ശ്രേയസ് അയ്യര്‍ 68 റണ്‍സും നേടി.
മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ ലങ്ക 1-0 ന് മുന്നിലാണ്. ഇന്ത്യന്‍ നിരയില്‍ ഇന്ന്് മൊഹാലിയില്‍ തമിഴ്നാട് സ്വദേശി ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ഇന്ന് ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും. മൂന്നു വിക്കറ്റ് വീഴ്ത്തിയ ലങ്കന്‍ ക്യാപ്റ്റന്‍ തിസാര പെരേര എട്ട് ഓവറില്‍ 80 റണ്‍സ് വഴങ്ങി. 10 ഓവറില്‍ 106 റണ്‍സ് വഴങ്ങിയ ശ്രീലങ്കന്‍ ബോളര്‍ നുവാന്‍ രണ്ടു താരങ്ങള്‍ക്കു ശേഷം ഒരു ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.






