അബുദാബി: അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പവും ചെലവുകുറഞ്ഞതുമായി മാറുന്നു. കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചതോടെ ദുബായ് ഉൾപ്പെടെയുള്ള മറ്റ് എമിറേറ്റുകളിൽ നിന്നുള്ള പ്രവാസികൾക്ക് അബുദാബിയിലെ സായിദ് രാജ്യാന്തര വിമാനത്താവളം വഴി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താൻ അവസരമൊരുങ്ങി.
കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കാണ് പുതിയ സർവീസുകൾ ലഭ്യമാകുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് നവി മുംബൈ, ഇൻഡോർ, ലഖ്‌നൗ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിച്ചതോടെ സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ത്യൻ റൂട്ടുകളുടെ ശൃംഖല കൂടുതൽ വിപുലമായി. ഗുവാഹത്തിയിലേക്കുള്ള സർവീസ് ഓഗസ്റ്റ് 7 മുതൽ ആരംഭിക്കുമെന്നും അബുദാബി എയർപോർട്ട്സ് അറിയിച്ചു.
യാത്രക്കാരുടെ സൗകര്യത്തിനായി വിവിധ എമിറേറ്റുകളിൽ നിന്ന് സായിദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള ബസ് സർവീസുകളും ഒരുക്കിയിട്ടുണ്ട്. വിമാന സമയത്തിന് അനുസരിച്ച് ബസ് മുൻകൂട്ടി ബുക്ക് ചെയ്യാനും സാധിക്കും.
ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വർധിച്ചുവരുന്ന ആവശ്യകത ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രതിഫലനമാണെന്ന് അബുദാബി എയർപോർട്ട്സ് സിഇഒ അഹമ്മദ് ജുമാ അൽ ഷമിസി പറഞ്ഞു. ബിസിനസ്, വിനോദസഞ്ചാര ആവശ്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് അധിക സർവീസുകൾ ആരംഭിക്കുന്നതെന്നും, പ്രാദേശിക വിമാനക്കമ്പനികളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് അബുദാബിയുടെ ടൂറിസത്തിനും സാമ്പത്തിക വളർച്ചയ്ക്കും കൂടുതൽ കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments