കാസർകോട്: എട്ട് മാസമായി വൈദ്യുതി ഇല്ലാതെ കാസർകോട് രാംദാസ് നഗർ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത് ജീവനക്കാരെയും പൊതുജനങ്ങളെയും ദുരിതത്തിലാഴ്ത്തുന്നു. മൊബൈൽ ഫ്ലാഷിന്റെ വെളിച്ചത്തിലാണ് ജീവനക്കാർ ഓഫീസിലെ ദൈനംദിന ജോലികൾ നിർവഹിക്കുന്നത്. വേനൽക്കാലത്തും വൈദ്യുതിയില്ലാതെയാണ് പ്രവർത്തിച്ചതെന്ന് ജീവനക്കാർ പറയുന്നു.
മധൂർ പഞ്ചായത്തിന്റെ കെട്ടിടത്തിലാണ് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. പോസ്റ്റ് ഓഫീസിന് പ്രത്യേകം വൈദ്യുതി കണക്ഷൻ എടുക്കണമെന്ന നിർദേശം ഇതുവരെ നടപ്പാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതിനായി ആവശ്യമായ 60,000 രൂപ അടച്ചിട്ടില്ലെന്നാണ് വിവരം.
എട്ട് മാസം മുമ്പ് ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പഴയ വൈദ്യുതി കണക്ഷൻ തകരാറിലായിരുന്നു. തുടർന്ന് പരിശോധന നടത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥർ പോസ്റ്റ് ഓഫീസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് പ്രത്യേക വൈദ്യുതി കണക്ഷൻ വേണമെന്ന് നിർദേശിച്ചു.
എന്നാൽ ഇതിനാവശ്യമായ തുകയും പദ്ധതിയുടെ അനുമതിയും ലഭിക്കാത്തതിനാൽ നടപടി വൈകുകയാണെന്നാണ് പഞ്ചായത്ത് വിശദീകരണം. അതേസമയം, പോസ്റ്റ് ഓഫീസിന്റെ സുഗമമായ പ്രവർത്തനത്തിനായി തപാൽ വകുപ്പും ആവശ്യമായ ഇടപെടൽ നടത്തിയിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. പോസ്റ്റ് ഓഫീസിന് പുറമെ പഞ്ചായത്ത് ലൈബ്രറി ഉൾപ്പെടെ മൂന്ന് സ്ഥാപനങ്ങളും ഇതേ പ്രശ്നം നേരിടുകയാണ്.

Comments