
അബുദാബി: ഫിഫ ക്ലബ് ഫുട.ബോള്‍ ലോകകപ്പ് മത്സരത്തിനിടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പ്രകോപിപിച്ച് മെസ്സി ആരാധകര്‍. മത്സരം നടക്കുന്നതിനിടയില്‍ ഗാലറിയിലിരുന്ന് മെസ്സി, മെസ്സി എന്നുറക്കെ വിളിച്ചാണ് പോര്‍ച്ചുഗീസ് താരത്തെ ചൂടുകയറ്റിയത്. അബുദാബിയില്‍ നടന്ന €ബ് ഫുട്ബോള്‍ ലോകകപ്പ് സെമിഫൈനലിനിടെയായിരുന്നു സംഭവം.

അല്‍ജസീറ ക്ലബിനെതിരെ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൈതാനത്ത് ചൂടന്‍ രംഗങ്ങള്‍ അരങ്ങേറിയത്. മെസ്സി, മെസ്സി എന്ന് ഗാലറിയില്‍ നിന്ന് ആരവം ഉയരുമ്പോള്‍ ക്രിസ്റ്റിയാനോ ദേഷ്യപ്പെടുന്ന വീഡിയോ വൈറലാകുകയാണ്.
നിയന്ത്രണം വിട്ട് താരം ദേഷ്യപ്പെടുക മാത്രമല്ല ചെയ്തത്. തന്നെ പ്രകോപിപിച്ച മെസ്സി ആരാധാകരുടെ വായടപ്പിക്കുകയും ചെയ്തു. ക്ലബിനെതിരെ ഗോള്‍ അടിച്ച് ഫിഫ ക്ലബ് ഫുട്ബോള്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന് നേട്ടവും മെസ്സിയെ മറികടന്ന് ക്രിസ്റ്റിയാനോ നേടി. അഞ്ചു ഗോളുകള്‍ നേടിയ മെസ്സിയുടെയും, സുവാരസിന്റെയും റെക്കോര്‍ഡാണ് ക്രിസ്റ്റിയാനോ മറികടന്നത്.
Fans chanting Messi's name to Ronaldo 😹😹😹😹 pic.twitter.com/UBGyngbZBy
— R (@MessiZone) December 13, 2017







Comments