ചെന്നൈ: യുദ്ധം വരുമ്പോള്‍ നമ്മുക്ക് ഒരുമ്മിക്കാം.. എന്നു പറഞ്ഞായിരുന്നു രജനീകാന്ത് തന്റെ ആരാധകരുമായുള്ള അവസാന സംഗമം പിരിഞ്ഞത്. ഇതിലാണ് രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്ക് ചുവടുകള്‍ വെയ്ക്കാനൊരുങ്ങുന്നുവെന്ന സൂചനകള്‍ ശക്തമായത്.
രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് വീണ്ടും ആരാധകരുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നത്. ഡിസംബര്‍ 26 മുതല്‍ 31 വരെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് ആരാധകരുമായുള്ള കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം മൂന്നുവരെയാണ് താര-ആരാധക കൂടിക്കാഴ്ച നടക്കുന്നത്.
കഴിഞ്ഞ മേയില്‍ നടന്ന ആരാധക സംഗമത്തില്‍ ദൈവഹിതമുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലെത്തുമെന്നും ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നമാണ് രജനികാന്ത് വ്യക്തമാക്കിയത്. എന്നാല്‍ അതിനു പിന്നാലെ ഡിസംബര്‍ 12 ന് തന്റെ പിറന്നാള്‍ ദിനത്തില്‍ താരം ആരാധകരെ കാണാന്‍ തയാറായിരുന്നില്ല. ഇനി വരുന്ന കൂടിക്കാഴ്ചയില്‍ രജനിയുടെ രാഷ്ട്രീയപ്രവേശന നിലപാട് വ്യക്തമാക്കുമോ എന്നാണ് സിനിമാ-രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

Comments