
കഴിഞ്ഞ കുറെ കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ ട്രോളിനും ഡബ്സ് സ്മാഷിനും വഴിയൊരുക്കിയ തുറന്നു പറച്ചിലായിരുന്നു കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല കണ്ണന്താനത്തിന്റേത്.
എന്നാല്‍ ഇപ്പോള്‍ വീണ്ടും പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ ഷീലയുടെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ കത്തിപ്പടരുകയാണ്. പ്രധാനമന്ത്രിക്കും മറ്റ് കേന്ദ്ര മന്ത്രിമാര്‍ക്കും ക്രിസ്മസ് അനുബന്ധിച്ച് തന്റെ വീട്ടില്‍ സ്നേഹ വിരുന്നൊരുക്കാന്‍ ഇരുന്നതാണെന്നാണ് ഷീല കണ്ണന്താനത്തിന്റെ ഭാഷ്യം.
ഷീല കണ്ണന്താനം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തവണത്തെ ക്രിസ്മസ് ആഘോഷം എങ്ങനെയെന്ന ചോദ്യത്തിനാണ് മിസിസ് കണ്ണന്താനം ഇത്തരത്തില്‍ മറുപടി നല്‍കിയത്.
'ആല്‍ഫി കേന്ദ്രമന്ത്രിയായതിന് ശേഷമുള്ള ആദ്യ ക്രിസ്മസാണ്. അത് ആഘോഷമാക്കാനായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. പ്രധാനമന്ത്രിയുള്‍പ്പടെയുള്ള എല്ലാമന്ത്രിമാര്‍ക്കും വീട്ടില്‍ സ്നേഹവിരുന്നൊരുക്കാന്‍ പരിപാടിയുണ്ടായിരുന്നു. ഓരോരുത്തര്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ നല്‍കണമെന്നുമുണ്ടായിരുന്നു.
എന്നാല്‍ ഓഖി ദുരന്തത്തെതുടര്‍ന്ന് അത് വേണ്ടെന്നുവച്ചു. ഇത്രയും ആളുകള്‍ ദുരിതം അനുഭവിക്കുമ്പോള്‍ നമ്മള് ആഘോഷിക്കുന്നത് ശരിയല്ലല്ലോ. എങ്കിലും വീട്ടില്‍ ആശംസകള്‍ക്കുമായി വരുന്നവര്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ നല്കുന്ന പതിവ് രീതിയില്‍ മാറ്റമില്ല.
ഇത്തവണത്തെ ക്രിസ്മസ് കുടുംബത്തെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടതാണ്. പതിനഞ്ചുവര്‍ഷത്തിന് ശേഷം രണ്ടുമക്കളും മരുമക്കളും ഒരുമിച്ചുള്ള ക്രിസ്മസാണ്. രണ്ടുമക്കളും വിദേശത്ത് പഠിക്കാന്‍ പോയതില്‍ പിന്നെ കുടുംബത്തിലുള്ള എല്ലാവരും ഒരുമിച്ച് ക്രിസ്മസ് ആഘോഷിച്ചിട്ടില്ല. ഒരാള്‍ വരുമ്പോള്‍ മറ്റെയാള്‍ കാണില്ല. ഇത്തവണ എല്ലാവരുമുള്ളതിന്റെ സന്തോഷമുള്ളതായും അവര്‍ പറഞ്ഞു.'






