ചെന്നൈ: തമിഴ്മാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം. എഐഎഡിഎംകെ, ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമെ വിമതസ്ഥാനാര്‍ത്ഥി ടിടിവി ദിനകരന് പ്രതിരോധവുമായി മുന്നിലുണ്ട്. ജയലളിതയുടെ മരണത്തോടെ തമിഴ്നാട് രാഷ്ട്രീയത്തിലുണ്ടായിരിക്കുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ നടന്ന തിരഞ്ഞെടുപ്പാണ് ആര്.കെ. നഗറിലേത്.
ആര്‍കെ നഗറിന് പിന്നാലെ പശ്ചിമ ബംഗാളിലെ സബാങ്, അരുണാചല്‍ പ്രദേശിലെ പക്കേ കെസ്സാങ്, ഉത്തര്‍പ്രദേശിലെ സിക്കന്തര എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെയും ഫലം ഞായറാഴ്ചയാണ് പുറത്തുവരിക.
എ.ഐ.എ.ഡി.എം.കെ.യിലെ ഇരുവിഭാഗങ്ങളും ഡി.എം.കെ.യും വാശിയോടെ പോരാടിയ തിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. എഐഎഡിഎംകെ ഔദ്യോഗിക വിഭാഗത്തിന് വേണ്ടി പാര്‍ട്ടി പ്രസീഡിയം ചെയര്മാന് ഇ. മധുസൂദനനും ശശികല പക്ഷത്തിന് വേണ്ടി സഹോദരിയുടെ മകന് ടിടിവി ദിനകരനുമാണ് മത്സരിച്ചത്. ഡിഎംകെയുടെ മരുത് ഗണേഷാണ് ഡിഎംകെ സ്ഥാനാര്‍ത്തി.
ദ്രാവിഡ പാര്‍ട്ടികളെ സംബന്ധിച്ച് നിര്‍ണായക ദിനത്തിലാണ് ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. ദ്രാവിഡ പാര്‍ട്ടിയുടെ സ്ഥാപകനും തമിഴ് വിമോചന പ്രസ്ഥാനത്തിന്റെ നേതാവുമായ തന്തൈ പെരിയാറിന്റെ ചരമദിനത്തിലാണ് ദ്രാവിഡ പാര്‍ട്ടികളുടെ പിന്‍ഗാമി ആരെന്ന് അറിയുക. സ്ത്രീകള്‍ ഏറ്റവുമധികം വോട്ടുചെയ്ത ഉപതെരഞ്ഞെടുപ്പും ഇതുതന്നെയാണ്.

Comments