
വിരാട് കോഹ്ലിയുടെയും നടി അനുഷ്ക ശര്‍മയുടെയും വിവാഹ സല്‍ക്കാരമായിരുന്നു കഴിഞ്ഞ ദിവസം. മുംബൈയില്‍ നടന്ന പരിപാടിയില്‍ ക്രിക്കറ്റ് രംഗത്തെയും സിനിമാ രംഗത്തെയും പ്രമുഖര്‍ പങ്കെടുത്തു. പക്ഷേ ഒരാളുടെ അഭാവം എല്ലാവരുടെയും ശ്രദ്ധയില്‍പ്പെട്ടു.
മറ്റാരും അല്ല നടന് രണ്‍വീര്‍ സിംഗ് തന്നെ. അനുഷ്കയും രണ്‍വീറും ഒരു കാലത്ത് ബോളിവുഡിലെ ആഘോഷിക്കപ്പെട്ട പ്രണയ ജോടികളായിരുന്നു. അനുഷ്കയെക്കുറിച്ചും കോഹ്ലിയുമായുള്ള വിവാഹത്തെക്കുറിച്ചും ഈയിടെ ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ രണ്‍വീറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
അനുഷ്ക ഇത്രയും ദൂരം എത്തിയത് കാണുന്നത് സന്തോഷമുള്ള കാര്യമാണ്. ഒരു നടി എന്ന നിലയില്‍ അവര്‍ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അവള്‍ക്ക് എന്ത് തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ കൃത്യമായ ധാരണയുണ്ട്. ഞാനും അനുഷ്കയും നല്ല സൗഹൃദം പങ്കിട്ടു. സത്യസന്ധയായ പെണ്‍കുട്ടിയാണ് അനുഷ്കയെന്നായിരുന്നു റണ്‍വീറിന്റെ മറുപടി.






